Follow KVARTHA on Google news Follow Us!
ad

ആലുവയില്‍ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; പൃഥ്വിരാജിന്റെ വയറ്റില്‍ ഉണ്ടായിരുന്നത് 2 നാണയങ്ങള്‍; മരണ കാരണം അറിയാന്‍ ആന്തരികാവയവത്തിന്റെ പരിശോധനാഫലത്തിനായി കാത്തിരിക്കുന്നു

ആലുവയില്‍ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെNews,Aluva Child Death Kerala Treatment Trending hospital Kerala
ആലുവ: (www.kvartha.com 03.08.2020) ആലുവയില്‍ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ വയറ്റില്‍ രണ്ട് നാണയങ്ങള്‍ ഉണ്ടായിരുന്നതായി കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഒരു രൂപയ്ക്ക് പുറമേ 50 പൈസയായിരുന്നു കുഞ്ഞിന്റെ വയറ്റില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഇവ ശ്വാസകോശത്തില്‍ കടക്കാതെ ആമാശയവും ചെറുകുടലും വന്‍കുടലും കടന്ന് വന്‍കുടലിന്റെ അവസാന അറ്റത്ത് എത്തിയിരുന്നു. അല്‍പ സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഇത് മലാശയത്തിലേക്ക് എത്തി പുറത്തു പോകുമായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 


Child
നാണയങ്ങള്‍ കടന്നുപോയ ആമാശയത്തിനോ കുടലുകള്‍ക്കോ മുറിവുണ്ടായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണ കാരണം നാണയം വിഴുങ്ങിയതല്ല എന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിയിരിക്കുന്നത്. മരണകാരണം കണ്ടെത്താനാണ് ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ എത്തിച്ചത്. രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിലുള്ള, അമ്മ നന്ദിനിയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയി. വൈകിട്ടാണ് സംസ്‌കാരം.

ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ഞായറാഴ്ച രാവിലെയാണ് മരിക്കുന്നത്. ശനിയാഴ് രാവിലെ പതിനൊന്ന് മണിയോടെ കുട്ടി നാണയം വിഴുങ്ങി. തുടര്‍ന്ന് കുട്ടിയുമായി മാതാപിതാക്കള്‍ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പീഡിയാട്രീഷന്‍ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയച്ചു. 

തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്. പഴവും ചോറും നല്‍കിയാല്‍ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടു. തുടര്‍ന്ന് വീട്ടിലെത്തിയ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. ഞായറാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. 

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നെത്തിയതിനാല്‍ ചികിത്സ നിഷേധിച്ചു എന്ന ആരോപണം ഉയര്‍ന്നതോടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ആരോഗ്യ സെക്രട്ടറിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ ചികിത്സാ പിഴവില്ലെന്നായിരുന്നു ആശുപത്രികളുടെ നിലപാട്. മൂന്നാം പിറന്നാളിന് എട്ടു ദിവസം മാത്രം ശേഷിക്കെ കുഞ്ഞ് മരിച്ചത് കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയിരുന്നു.

Keywords: 3 year old who dies after swallowing coin: Postmortem Completed,News,Aluva
Child,Death, Kerala,Treatment,Trending, Hospital,Kerala.

Post a Comment