Follow KVARTHA on Google news Follow Us!
ad

പ്രവാസി മലയാളി ഷാര്‍ജയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചു; മരണം സംഭവിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് മിനിട്ടുകള്‍ക്ക് ശേഷം

പ്രവാസി മലയാളിയായ എഞ്ചിനീയര്‍ ഷാര്‍ജയില്‍ കെട്ടിടത്തിന്റെ ആറാംDead Body, Friends, Gulf, News, Police, Probe, Sharjah, World #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഷാര്‍ജ: (www.kvartha.com 03.08.2020) പ്രവാസി മലയാളിയായ എഞ്ചിനീയര്‍ ഷാര്‍ജയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചു. 24കാരനായ സുമേഷ് ആണ് മരിച്ചത്. ജൂലായ് 31-നാണ് സുമേഷ് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ആറാം നിലയില്‍ നിന്ന് വീണത്.

അല്‍ ദായിബില്‍ താമസിക്കുന്ന കെട്ടിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് മിനിട്ടുകള്‍ക്ക് ശേഷമാണ് സുമേഷ് മരിക്കുന്നത്. എല്ലാവരും ഒരുമിച്ച് ബിരിയാണി കഴിച്ചെന്നും സുമേഷ് സന്തോഷവാനായിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന ദിലീപ് കുമാര്‍ പറഞ്ഞതായി ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷം മുമ്പ് ഷാര്‍ജയിലെത്തിയ സുമേഷ് മുവൈലെയിലെ ഒരു കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലിനോക്കുകയായിരുന്നു.


വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ കുറച്ചുദിവസമായി സുമേഷിനെ അലട്ടിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ അന്വേഷിച്ചെങ്കിലും പ്രശ്നം എന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. സുമേഷ് വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാല്‍ കൊവിഡ്-19 പ്രതിസന്ധി കാരണം സാധിച്ചില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമായി കൊണ്ടുപോയിരിക്കുകയാണ്.

Keywords: 24-year-old Indian engineer falls to death in Sharjah, Dead Body, Friends, Gulf, News, Police, Probe, Sharjah, World.