Follow KVARTHA on Google news Follow Us!
ad

മൂന്ന് പൊലീസ്‌കാര്‍ക്ക് കൂടി കോവിഡ്; കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും നിരീക്ഷണത്തിലാക്കും: ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ബി സത്യന്‍ എം എല്‍ എ

കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ്‌കാര്‍ക്ക് കൂടി കോവിഡ് News, Trending, Health, Health & Fitness, Police, Police Station, MLA, Protection, Meeting, Kerala,
കിളിമാനൂര്‍: (www.kvartha.com 31.07.2020) കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ്‌കാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും നിരീക്ഷണത്തിലാക്കുമെന്ന് ബി സത്യന്‍ എം എല്‍ എ. സ്റ്റേഷന്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുമെന്നും ഇതിനായി ആരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പളളിക്കല്‍ സ്റ്റേഷനിലെ സി ഐയ്ക്ക് കിളിമാനൂര്‍ സ്റ്റേഷന്റെ ചുമതല കൂടി നല്‍കും. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ പരിധിയില്‍ വരുന്ന സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ച് പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ഈ പ്രത്യേക സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 11 മണിക്ക് കിളിമാനൂര്‍ ബ്ലോക്ക് ഓഫീസ് ഹാളില്‍ വെച്ച് ജനപ്രതിനിധികള്‍, തഹസീല്‍ദാര്‍, ഡിവൈഎസ്പി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി അവലോകന യോഗം ചേരുമെന്നും എം എല്‍ എ വ്യക്തമാക്കി.

3 police officers tested covid positive in Kilimanoor, News, Trending, Health, Health & Fitness, Police, Police Station, MLA, Protection, Meeting, Kerala

പഴയകുന്നുമ്മല്‍ പഞ്ചായത്തും മെഡിക്കല്‍ ഓഫീസറും പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് എല്ലാവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ മൂന്നു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. തട്ടത്തുമല , പറണ്ടകുഴി, ഷെഡില്‍കട എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടുള്ളത്.

പ്രസ്തുത പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തിരുമാനിച്ചു. പ്രസ്തുത നിയന്ത്രണങ്ങളൊട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ എല്ലാവരും ജാഗ്രത പാലിയ്‌ക്കേണ്ട സമയമാണെന്നും എം എല്‍ എ പറഞ്ഞു.

Keywords: 3 police officers tested covid positive in Kilimanoor, News, Trending, Health, Health & Fitness, Police, Police Station, MLA, Protection, Meeting, Kerala.