Follow KVARTHA on Google news Follow Us!
ad

മാധ്യമ വിലക്ക്: കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹം, നിയമസഭ പ്രമേയം പാസാക്കണം - കോം ഇന്ത്യ

മാധ്യമ വിലക്ക്: കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹം- കോം ഇന്ത്യ com india condemns media ban
തിരുവനന്തപുരം: (www.kvartha.com 07.03.2020) ഡൽഹി കലാപം റിപ്പോർട്ടുചെയ്‌തതിന്‌ ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്‌പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നും സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണമെന്നും
ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ കോം ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വാർത്ത ചാനലുകളെ തടഞ്ഞു അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാനാണ്‌ ശ്രമം. വാർത്ത റിപ്പോർട്ടു ചെയ്‌തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്‌. മാധ്യമങ്ങൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്‌താൽ മതിയെന്ന നിലപാട്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. ഇത്‌ ആർക്കും അംഗീകരിക്കാനുമാകില്ല. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീനമായ തന്ത്രമാണിത്. ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിങ്ങിനെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ നടപടി.

news channels kerala

അക്രമം നടത്തിയവർക്കെതിരെ നിഷ്‌ക്രിയത്വം പാലിച്ച ഡൽഹി പോലീസിനെതിരെ ചെറുവിരൽ അനക്കാത്തവരാണ് മാധ്യമങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്.  വിഷയത്തിൽ കേരള നിയമസഭാ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഇമെയിൽ സന്ദേശം അയച്ചു.

ഭീഷണികളിലൂടെ മാധ്യമങ്ങളുടെ വായടപ്പിക്കാമെന്ന ധാരണ പൊതു സമൂഹത്തിൽ വിലപോകില്ലെന്നും കോം ഇന്ത്യ പ്രസിഡന്റ് വിൻസന്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൽ മുജീബ് , ട്രഷറർ കെ കെ ശ്രീജിത്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Summary, com india condemns media ban