Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം; ഡിസംബര്‍ 1 മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് വാഹനവകുപ്പ്

സംസ്ഥാനത്ത് ഡിസംബര്‍ ഒന്നു മുതല്‍ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക്Kochi, News, Passengers, Kerala,
കൊച്ചി : (www.kvartha.com 30.11.2019) സംസ്ഥാനത്ത് ഡിസംബര്‍ ഒന്നു മുതല്‍ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. ഞായറാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് വാഹനവകുപ്പ് അറിയിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം.

കുട്ടികള്‍ ഉള്‍പ്പെടെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതോടെ ഹെല്‍മറ്റ് പരിശോധന ഞായറാഴ്ച മുതല്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. എന്നാല്‍ ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കി ബോധവത്ക്കരണം നല്‍കുകയും ഹെല്‍മറ്റ് വാങ്ങാനുള്ള സാവകാശം നല്‍കാനുമാണ് തീരുമാനം. വിവിധ സ്വകാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന.

Helmet is compulsory for bike passengers from December 1, Kochi, News, Passengers, Kerala

ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ഇല്ലാതെയും യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പിഴയായി നിശ്ചയിച്ചിരിക്കുന്നത്. സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളിലേക്ക് നീങ്ങും.

കടയ്ക്കലില്‍ ഹെല്‍മറ്റ് വേട്ടക്കിടെ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ പിന്‍തുടര്‍ന്ന് പരിശോധന നടത്തരുതെന്ന് ഡിജിപി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Helmet is compulsory for bike passengers from December 1, Kochi, News, Passengers, Kerala.