Follow KVARTHA on Google news Follow Us!
ad

വിദ്യാലയങ്ങളില്‍ ലഹരി ഉപയോഗം; മദ്യപിച്ചു വീണ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന പേരില്‍ ചികിത്സ

രക്ഷിതാവ് വീട്ടില്‍ സൂക്ഷിച്ച മദ്യവുമായി പത്താംക്ലാസിലെ ഒരു വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തി. News, Kerala, Kozhikode, school, Students, Drugs, hospital, Parents, Police, Treatment, Substance in Schools; Food Poisoning Treatment for Drunk Students

കോഴിക്കോട്: (www.kvartha.com 20.09.2019) രക്ഷിതാവ് വീട്ടില്‍ സൂക്ഷിച്ച മദ്യവുമായി പത്താംക്ലാസിലെ ഒരു വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തി. ഉച്ചഭക്ഷണശേഷം സ്വയം മദ്യപിക്കുകയും മറ്റ് രണ്ട് സഹപാഠികള്‍ക്കുകൂടി മദ്യം നല്‍കുകയും ചെയ്തു.

മദ്യപിച്ച മൂവരില്‍ രണ്ടുപേര്‍ക്ക് തലകറക്കം വന്നതോടെ ഇവര്‍ കക്കൂസിലേക്ക് ഓടി. ശേഷം അവിടെ ഇരുവരും കുഴഞ്ഞുവീണു. മൂന്നാമത്തെ വിദ്യാര്‍ഥിനി അധ്യാപകരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. രക്ഷിതാക്കളെയും വിവരമറിയിച്ചു. നിരീക്ഷണത്തിനുശേഷം വൈകീട്ടോടെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി.

News, Kerala, Kozhikode, school, Students, Drugs, hospital, Parents, Police, Treatment, Substance in Schools; Food Poisoning Treatment for Drunk Students

സംഭവം അരങ്ങേറിയത് കോഴിക്കോട് നഗരത്തിലെ ഒരു പ്രമുഖ എയ്ഡഡ് സ്‌കൂളിലാണ്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍വെച്ച് ഭക്ഷ്യവിഷബാധയെന്ന പേരില്‍ രഹസ്യമായി ചികിത്സയെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

എന്നാല്‍ ഇതിനെ സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്കോ രക്ഷിതാക്കള്‍ക്കോ പരാതിയില്ലാത്തതിനാല്‍ പോലീസ് നടപടിയുണ്ടായില്ല.

ഇതിനെക്കുറിച്ച് സിറ്റി പോലീസ് ചീഫ് എ വി ജോര്‍ജ്;

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ മാത്രമുള്ള വിദ്യാലയങ്ങളാണെങ്കില്‍ സിറ്റി വനിതാസെല്‍ സി ഐ യെ സമീപിച്ചാല്‍ കൗണ്‍സലിങ്ങും തുടര്‍സഹായങ്ങളും ലഭിക്കും.

വിദ്യാലയങ്ങളിലെ അധ്യാപക-രക്ഷാകര്‍ത്തൃസമിതികളില്‍ ആവശ്യമെങ്കില്‍ അതത് സ്റ്റേഷന്‍ പരിധികളിലെ സി ഐ മാരോ എസ് ഐ മാരോ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദ്യാലയങ്ങളില്‍ നേരിട്ടെത്തി അന്വേഷണറിപ്പോര്‍ട്ട് നല്‍കണം. ഇത്തരം കാര്യങ്ങള്‍ വിദ്യാലയാധികൃതര്‍ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണ ക്ലാസെടുക്കാന്‍ പോലീസ് തയ്യാറാണ് അതിനുള്ള സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജുള്ള കെ എം അഹമ്മദ് റഷീദ് പ്രതികരിച്ചത്, ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് സ്‌കൂളില്‍ നടന്നത്. ബന്ധപ്പെട്ട ആരും ഔദ്യോഗികമായി ഈ കാര്യം അറിയിച്ചിട്ടില്ല. പരാതികളും ലഭിച്ചില്ല. വാര്‍ത്തയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെടുന്നത്. വിശദമായ അന്വേഷണമുണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kozhikode, school, Students, Drugs, hospital, Parents, Police, Treatment, Substance in Schools; Food Poisoning Treatment for Drunk Students