Follow KVARTHA on Google news Follow Us!
ad

ഭൂമിക്കടിയില്‍ മുഴക്കവും വെള്ളം തിളയ്ക്കുന്ന ശബ്ദവും; പരിഭ്രാന്തരായി നാട്ടുകാര്‍, വെള്ളം ഒഴുകുന്ന ശബ്ദമെന്ന് ജിയോളജി വകുപ്പ്

എരുമപ്പെട്ടിയിലെ ചിറ്റണ്ട മനപ്പടി വനത്തില്‍ ഭൂമിക്കടിയില്‍ നിന്നും വലിയ മുഴക്കവും വെള്ളം തിളയ്ക്കുന്ന ശബ്ദവും അനുഭവപ്പെടുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. രാവിലെ News, Kerala, Thrissur, Flood, Water, Rain, Geologist, Land Slide, Under the Ground Making Boiling Water Sound is River

തൃശ്ശൂര്‍: (www.kvartha.com 12.08.2019) എരുമപ്പെട്ടിയിലെ ചിറ്റണ്ട മനപ്പടി വനത്തില്‍ ഭൂമിക്കടിയില്‍ നിന്നും വലിയ മുഴക്കവും വെള്ളം തിളയ്ക്കുന്ന ശബ്ദവും അനുഭവപ്പെടുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. രാവിലെ ആടിനെ തീറ്റാന്‍ പോയ സമീപവാസിയാണ് ഭൂമിക്കടിയില്‍ വെള്ളം ഒഴുകുന്ന തരത്തില്‍ ശബ്ദം കേട്ടത്. പോയ വാഴയില വളപ്പില്‍ വീട്ടില്‍ തങ്കയാണ് നാട്ടുകാരെയും പഞ്ചായത്ത് മെമ്പര്‍ സി.കെ. രാജനെയും വിവരമറിയിച്ചത്.

 News, Kerala, Thrissur, Flood, Water, Rain, Geologist, Land Slide, Under the Ground Making Boiling Water Sound is River

തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ കെ.എസ്. റഹ്മത്തും, പൂങ്ങോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തൃശൂര്‍ ജിയോളജിസ്റ്റ് എം.സി. കിഷോറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഭൂമിക്കടിയിലെ പാറകള്‍ക്കിടയിലൂടെ വെള്ളം കടന്നുപോകുന്നതിന്റെ ശബ്ദമാണിതെന്ന് കണ്ടെത്തി. ഉരുള്‍പൊട്ടലിന് സാദ്ധ്യതയില്ലെന്ന് ജിയോളജിസ്റ്റ് പറഞ്ഞെങ്കിലും ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

എന്നാല്‍ ശക്തമായി മഴ തുടര്‍ന്നാല്‍ കുന്നിന്‍ പ്രദേശമായതിനാല്‍ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്നും സമീപത്തുള്ളവര്‍ മാറി താമസിക്കണമെന്നും ജിയോളിജിസ്റ്റ് അഭിപ്രായപ്പെട്ടു. ആശങ്കയൊഴിയാത്ത നാട്ടുകാര്‍ ഭീതിയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thrissur, Flood, Water, Rain, Geologist, Land Slide, Under the Ground Making Boiling Water Sound is River