Follow KVARTHA on Google news Follow Us!
ad

കെവിന്‍ വധക്കേസ്; പ്രാഥമിക വാദത്തില്‍ വിധി ബുധനാഴ്ച

കെവിന്‍ വധക്കേസില്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്റെ ഉത്തരവ് ബുധനാഴ്ച Kottayam, News, Kerala, Murder, Murder case, Court, Crime
കോട്ടയം: (www.kvartha.com 13.03.2019) കെവിന്‍ വധക്കേസില്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്റെ ഉത്തരവ് ബുധനാഴ്ച കോട്ടയം സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്നു. കഴിഞ്ഞ മെയ് 27നാണ് പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

കെവിനെ മനപ്പൂര്‍വം തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം, മനപ്പൂര്‍വ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകം പിന്‍വലിക്കണമെന്നുമാണ്. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

Kevin murder case prosecution in court proceedings, Kottayam, News, Kerala, Murder, Murder case, Court, Crime

179 സാക്ഷികളും 176 പ്രമാണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീനുവിന്റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്.

Keywords: Kevin murder case prosecution in court proceedings, Kottayam, News, Kerala, Murder, Murder case, Court, Crime.