Follow KVARTHA on Google news Follow Us!
ad

രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആറ് പേരെ കാണാതായി

ഒക്കിനാവ(ജപ്പാന്‍): (www.kvartha.com 06-12-2018) ജപ്പാന്‍ തീരത്ത് രണ്ട് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറ് പേരെ കാണാതായി. വിമാനത്തിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തിWorld, Warplanes crash off, US, Japan
ഒക്കിനാവ(ജപ്പാന്‍): (www.kvartha.com 06-12-2018) ജപ്പാന്‍ തീരത്ത് രണ്ട് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറ് പേരെ കാണാതായി. വിമാനത്തിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

യു എസ് സൈന്യവും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. വിമാനങ്ങളുടേയും ബോട്ടുകളുടേയും സഹായത്തോടെയാണ് തിരച്ചില്‍. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം.

2 US warplanes crash off Japan; 1 rescued, 6 missing

എഫ്/എ യുദ്ധവിമാനവും കെസി-130 ഇന്ധന ടാങ്കറുമാണ് കൂട്ടിയിടിച്ചത്. യുദ്ധവിമാനത്തില്‍ രണ്ട് പേരും ഇന്ധന ടാങ്കറില്‍ 5 പേരുമുണ്ടായി. മൊറോട്ടോയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

അമേരിക്കയുടെ അമ്പതിനായിരത്തോളം സൈനീകര്‍ ജപ്പാനിലുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അപകടങ്ങള്‍ ജപ്പാനില്‍ അസാധാരണമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Rescue operations were underway Thursday for six US marines missing after two American military aircraft crashed during a refueling operation off the coast of Japan, the Japanese defence minister said.

Keywords: World, Warplanes crash off, US, Japan