Follow KVARTHA on Google news Follow Us!
ad

കെ എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ല; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ Thiruvananthapuram, News, Politics, Supreme Court of India, High Court of Kerala, Trending, MLA, Assembly, Kerala,
തിരുവനന്തപുരം: (www.kvartha.com 23.11.2018) കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള ഹൈക്കോടതിയുടെ വിധി നിയമസഭയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ കണ്ടെത്തല്‍, വിധി സ്‌റ്റേ ചെയ്ത കാലയളവ് എന്നിവ വ്യക്തമാക്കിയാണ് അറിയിപ്പ് ലഭിച്ചത്. അതിന് ശേഷം മറ്റൊരു അറിയിപ്പ് ലഭിക്കാതെ നിലപാടെടുക്കാന്‍ സാധിക്കില്ല. അറിയിപ്പ് ലഭിച്ചാല്‍ ആ നിമിഷം നിലപാട് സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Speaker P Sreeramakrishnan on K M Shaji election case, Thiruvananthapuram, News, Politics, Supreme Court of India, High Court of Kerala, Trending, MLA, Assembly, Kerala

ഹൈക്കോടതി അയോഗ്യനാക്കിയ കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ സുപ്രീം കോടതിയുടെ വാക്കാല്‍ പരമാര്‍ശത്തിന്റെ പേരില്‍ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയതിന്റെ പേരിലാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഇതിനെതിരെ ഷാജി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് വാക്കാല്‍ പരമാര്‍ശം നടത്തിയത്. എന്നാല്‍ ഇത് മതിയാകില്ലെന്നും സുപ്രീം കോടതിയുടെ രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാല്‍ മാത്രമേ ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാനാകൂവെന്നുമാണ് സ്പീക്കര്‍ അറിയിച്ചത്. ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

അതേസമയം പൂഞ്ഞാര്‍ എം എല്‍ എ പി.സി. ജോര്‍ജിനെതിരായ പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും പരാതികള്‍ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ പരാതിയെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ശബരിമല വിഷയത്തില്‍ ദിനം പ്രതി അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാലത്തിന് പുറകോട്ട് നടക്കാന്‍ സാധിക്കില്ല. മലയാളികള്‍ക്കെല്ലാം അഭിമാനിക്കാനുള്ള അവകാശമുണ്ട് നമ്മുടെ നവോത്ഥാനത്തിന്. അതിന് തുടര്‍ച്ചയുണ്ടാകേണ്ടത് ഏതൊരു കാലഘട്ടത്തിന്റെയും ആവശ്യമാണ്. നവോത്ഥാനത്തിനോട് പുറംതിരിഞ്ഞുനിന്നാല്‍ നമ്മുടെ സമൂഹം പിറകോട്ട് പോകുമെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു.

ഇന്ത്യ രൂപീകരിക്കപ്പെട്ടതും നിലനില്‍ക്കുന്നതും ഇന്ത്യയുടെ അടിസ്ഥാനപരമായ കരുത്തും ഭരണഘടനയുമാണ് . ഭരണഘടനയ്ക്ക്, വിശ്വാസം പകരംവെയ്ക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ശരിയാണെന്നു തോന്നുന്നില്ല. 1836 ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പ് കേരളത്തിലെ ഹിന്ദുസമൂഹം ആരായിരുന്നുവെന്നുകൂടി നമ്മള്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഡോ. പല്‍പ്പു മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത് വന്ന് ജോലിക്ക് അപക്ഷിച്ചു. തിരുവിതാംകൂര്‍ റോയല്‍ സര്‍വീസില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. ഹിന്ദുവല്ലാത്തതുകൊണ്ട് ജോലിക്കെടുക്കില്ല എന്നാണ് പല്‍പ്പുവിനോട് അന്ന് പറഞ്ഞത്. ക്ഷേത്രപ്രവേശന വിളംബരം ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മാത്രമായിരുന്നില്ല, വലിയൊരു വിഭാഗം ജനങ്ങളുടെ ഹിന്ദുമതത്തിലേക്കുള്ള പ്രവേശനം കൂടിയായിരുന്നുവെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

വിശ്വാസമായിരുന്നു ശരിയെങ്കില്‍ അന്നത്തെ വിശ്വാസ പ്രകാരം വലിയൊരു സമൂഹം ഹിന്ദുമതത്തിന് പുറത്താകുമായിരുന്നു. ചരിത്രത്തില്‍ ഇത്തരം ഒരുപാട് അനുഭവങ്ങളുണ്ട്. അവയൊക്കെ ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഒരുസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് സഹായിച്ച നവോത്ഥാനത്തെ സംരക്ഷിക്കുക എന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ഒരു ബാധ്യതയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Speaker P Sreeramakrishnan on K M Shaji election case, Thiruvananthapuram, News, Politics, Supreme Court of India, High Court of Kerala, Trending, MLA, Assembly, Kerala.