Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ വിജയം പോലീസിന് തന്നെ; ശബരിമലയില്‍ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധംPampa, News, Politics, Religion, Sabarimala Temple, Women, Trending, Controversy, Police, District Collector, Kerala,
പമ്പ: (www.kvartha.com 23.11.2018) ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിരോധനാജ്ഞ നാല് ദിവസത്തേക്കു കൂടി നീട്ടി പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വീണ്ടും 144 പ്രഖ്യാപിച്ചു. അതേസമയം തീര്‍ത്ഥാടകരെയും അവരുടെ വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

നിരോധനാജ്ഞയ്‌ക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടെങ്കിലും സമാധാന പാലനത്തിന് മറ്റ് വഴിയില്ലെന്ന പോലീസിന്റെ നിലപാട് അംഗീകരിക്കപ്പെട്ടിരിക്കയാണ്. ശബരിമലയ്ക്കു വേണ്ടി നിയോഗിച്ച എ. ഡി. എം. വി. ആര്‍ പ്രേംകുമാറും നിരോധനാജ്ഞ നീട്ടണമെന്ന് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Section 144 to remain in place at Sabarimala and its surrounding areas till Nov 26, Pampa, News, Politics, Religion, Sabarimala Temple, Women, Trending, Controversy, Police, District Collector, Kerala

നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ നിരോധനാജ്ഞയ്‌ക്കെതിരെ എതിര്‍പ്പ് രൂക്ഷമായതിനാല്‍ തീരുമാനമെടുക്കുന്നതില്‍ ആശയക്കുഴപ്പത്തിലായിരുന്നു ജില്ലാഭരണകൂടം. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ടിന്റെയും സ്‌പെഷ്യല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടുകളും പരിഗണിച്ച കലക്ടര്‍ ഉന്നതതലത്തില്‍ നടത്തിയ കൂടിയാലോചനയെ തുടര്‍ന്നാണ് നിരോധനാജ്ഞ നീട്ടിയതെന്നറിയുന്നു.

പോലീസിന്റെ ആവശ്യപ്രകാരം 15ന് അര്‍ധരാത്രി മുതല്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍, എരുമേലി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ അത് അവസാനിക്കേണ്ടതായിരുന്നു.

യുവതീപ്രവേശനം തടയാനുള്ള പ്രക്ഷോഭങ്ങളുടെ മറവില്‍, തീര്‍ത്ഥാടകരുടെ വേഷത്തില്‍ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും തമ്പടിക്കാനിടയുള്ളതിനാല്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ നിരോധനാജ്ഞ നീട്ടണമെന്നായിരുന്നു പോലീസിന്റെ നിലപാട്. അക്രമം ലക്ഷ്യമിട്ട് ചെറുസംഘങ്ങള്‍ എത്തുമെന്നും അതീവജാഗ്രത വേണമെന്നുമാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. സാഹചര്യം ചൂഷണംചെയ്ത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ അറിയിച്ചു.

നിരോധനാജ്ഞയില്‍ ഇളവുനല്‍കിയാല്‍ പോലീസിന്റെ സുരക്ഷാപദ്ധതി പൊളിയും. സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാനും കരുതല്‍ തടങ്കലിലാക്കാനും വേറെ വകുപ്പുകള്‍ പ്രയോഗിക്കാനാവില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് കേഡര്‍മാരെ പ്രതിഷേധത്തിനെത്തിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ഇവരെ തിരിച്ചറിയാനോ കസ്റ്റഡിയിലെടുക്കാനോ എളുപ്പമല്ല.

നടപ്പന്തല്‍, സോപാനം, വടക്കേനട, ഫ് ളൈഓവര്‍, പതിനെട്ടാംപടി എന്നിവ അതിസുരക്ഷാമേഖലയാക്കിയാലേ ക്രമസമാധാനനില ഉറപ്പാക്കാനാവൂ. ഒരേവേഷം ധരിച്ചെത്തുന്ന ഭക്തര്‍ക്കിടയില്‍ മാവോയിസ്റ്റുകളും ഭീകരരും കടന്നുകൂടിയാല്‍ തിരിച്ചറിയാനാവില്ല. സന്നിധാനത്തും കാനനപാതയിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് 144-ാം വകുപ്പിന്റെ ബലത്തിലാണ്.

നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയും ശക്തമായ പ്രതിഷേധത്തിലായിരുന്നു. തുലാമാസ പൂജയിലും ചിത്തിര ആട്ടവിശേഷ ദിവസവും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ രണ്ടുമാസത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ പോലീസ് മേധാവി മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Keywords: Section 144 to remain in place at Sabarimala and its surrounding areas till Nov 26, Pampa, News, Politics, Religion, Sabarimala Temple, Women, Trending, Controversy, Police, District Collector, Kerala.