Follow KVARTHA on Google news Follow Us!
ad

കെ എം ഷാജിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേരില്‍ ഹൈക്കോടതി Supreme Court of India, High Court of Kerala, Election, Assembly, Trending, Politics, LDF, Muslim-League, National,
ന്യൂഡല്‍ഹി: (www.kvartha.com 22.11.2018) തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേരില്‍ ഹൈക്കോടതി അയോഗ്യനാക്കിയ കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി. നിയമസഭയില്‍ പങ്കെടുക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും അറിയിച്ചു.

ഹൈക്കോടതി വിധിയുടെ സ്‌റ്റേ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയില്‍ നിന്നും ഷാജിക്ക് അനുകൂലമായ വാക്കാല്‍ പരാമര്‍ശം വന്നത്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ പരാമര്‍ശം നടത്തിയത്.

SC allows K M Shaji to participate in assembly procedures, Supreme Court of India, High Court of Kerala, Election, Assembly, Trending, Politics, LDF, Muslim-League, National.

അതേസമയം, ഹൈക്കോടതി വിധിക്കെതിരായി ഷാജി സമര്‍പ്പിച്ച അപ്പീല്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേ വെള്ളിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കെ.എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. നിയമസഭാ സമ്മേളനം 27ന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.

എന്നാല്‍ ഒരു സ്‌റ്റേ ഉത്തരവിന്റെ ബലത്തില്‍ എം.എല്‍.എ പദവി നിലനിര്‍ത്താനാണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. സാധാരണ തെരഞ്ഞെടുപ്പ് കേസുകളില്‍ ഇത്തരമൊരു മറുപടിയാണ് നല്‍കുകയെന്നും വിശദമായ വാദം പിന്നീട് കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

വര്‍ഗീയ ധ്രുവീകരണത്തിന്റെ പേരില്‍ നവംബര്‍ ഒന്‍പതിനാണ് ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനാക്കി വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി ഷാജിയെ ആറ് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയിരുന്നത്.

2016 ലെ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയാണ് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എം. ഷാജി ജയിച്ചതെന്നും തനിക്കെതിരെ അപമാനകരവും അസത്യവുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് പി.ഡി. രാജന്‍ വിധി പറഞ്ഞത്.

ഹര്‍ജിക്കാരന് കോടതിച്ചെലവായി 50,000 രൂപ ഒരാഴ്ചയ്ക്കം കെട്ടിവയ്ക്കണം. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. വിധി രാഷ്ട്രപതിയെയും നിയമസഭാ സ്പീക്കറെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിക്കാനും ഉത്തരവിട്ടിരുന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ കെ.എം. ഷാജിയുടെ അഭിഭാഷകന്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസവും വിധിക്ക് സ്‌റ്റേയും ആവശ്യപ്പെട്ടിരുന്നു. നികേഷിന്റെ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി രണ്ടാഴ്ച സ്‌റ്റേ അനുവദിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SC allows K M Shaji to participate in assembly procedures, Supreme Court of India, High Court of Kerala, Election, Assembly, Trending, Politics, LDF, Muslim-League, National.