Follow KVARTHA on Google news Follow Us!
ad

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ സംഘത്തെ പോലീസ് പമ്പയില്‍ തടഞ്ഞത് ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി കുറുപ്പിനെ ലക്ഷ്യമിട്ട്

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ സംഘത്തെ പോലീസ് പമ്പയില്‍ തടഞ്ഞത് Sabarimala Temple, Trending, Religion, Politics, BJP, News, Arrest, Police, Controversy, Kerala,
ശബരിമല: (www.kvartha.com 22.11.2018) കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ സംഘത്തെ പോലീസ് പമ്പയില്‍ തടഞ്ഞത് ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി.കുറുപ്പിനെ ലക്ഷ്യമിട്ട്. സന്നിധാനത്തു ശരണം വിളിക്കുന്ന ചിത്രം മൊബൈലില്‍ കാട്ടി നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ് ചെയ്യണമെന്ന് വ്യക്തമാക്കിയ പോലീസ് മന്ത്രി മടങ്ങിയെത്തിയതോടെ നിലപാടു മാറ്റുകയായിരുന്നു.

യാതൊരു പ്രകോപനവും കൂടാതെയാണ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചതെന്ന് ഷൈന്‍ പറഞ്ഞു. എന്നാല്‍ ഷൈനിന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ക്കു വേണ്ടിയാണു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചതെന്നും ആളില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു വിട്ടയക്കുകയായിരുന്നുവെന്നും എസ്പി ഹരിശങ്കര്‍ പറഞ്ഞു.

Police stop Union minister Pon Radhakrishnan's car at Pamba, Sabarimala Temple, Trending, Religion, Politics, BJP, News, Arrest, Police, Controversy, Kerala

മന്ത്രിയും സംഘവും ഗണപതികോവില്‍ ഭാഗത്തുനിന്നാണു വാഹനത്തില്‍ മടങ്ങിയത്. ത്രിവേണി ചെറിയ പാലത്തിനു സമീപം എത്തിയപ്പോള്‍ ഒപ്പം ഉണ്ടായിരുന്നവരുടെ വാഹനം വയര്‍ലസ് സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് തടയുകയായിരുന്നു. എന്നാല്‍ ഉടന്‍ സിഐ എത്തി പറഞ്ഞു വിടുകയും ചെയ്തു. 100 മീറ്റര്‍ മുന്നോട്ടുപോയി ത്രിവേണിയില്‍ പ്രധാന റോഡിലേക്കു കയറുന്ന ഭാഗത്ത് എത്തിയപ്പോള്‍ വീണ്ടും തടഞ്ഞു.

സന്നിധാനത്തില്‍ നിരോധനാജ്ഞ ലംഘിച്ചു ശരണംവിളി നടത്തിയവരുടെ ചിത്രത്തിലുള്ളവര്‍ വാഹനത്തില്‍ ഉണ്ടെന്നും അവരെ കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. എങ്കില്‍ ചിത്രം കാണിക്കാന്‍ വാഹനത്തിലുള്ളവര്‍ ആവശ്യപ്പെട്ടു. ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി.കുറുപ്പിന്റെ ചിത്രം കാണിച്ചു. സന്നിധാനത്തില്‍ ശരണം വിളിക്കുന്ന ചിത്രമാണ് കാണിച്ചത്.

ഇതോടെ തന്റെ പേരിലുള്ള കേസ് എന്താണെന്ന് അറിയിച്ച ശേഷം അറസ്റ്റ് ചെയ്യുന്നതില്‍ വിരോധമില്ലെന്നു ഷൈന്‍ വ്യക്തമാക്കി. നിങ്ങളുടെ ചിത്രം കിട്ടിയിട്ടുണ്ടെന്നും കേസില്‍ പ്രതിയാണെന്നും എന്ത് കേസാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പോലീസ് അറിയിച്ചു. പോകാന്‍ അനുവദിക്കില്ലെന്നും കസ്റ്റഡിയില്‍ എടുക്കുമെന്നും വാശിപിടിച്ചു. തുടര്‍ന്ന് ഇവര്‍ മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു.

ഒപ്പമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതറിഞ്ഞു മന്ത്രി തിരിച്ചുവന്നു. എന്തുകൊണ്ടാണ് ഒപ്പമുള്ളവരുടെ വാഹനം തടഞ്ഞതെന്ന് മന്ത്രി ചോദിച്ചു. എസ്പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി. എന്തിനാണ് വണ്ടി തടഞ്ഞതെന്ന് എഴുതിനല്‍കണമെന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷന്‍ ആവശ്യപ്പെട്ടു. എഴുതി തന്നേ പറ്റുവെന്ന് മന്ത്രിയും പറഞ്ഞു. തുടര്‍ന്നു പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയ ശേഷം എല്ലാ വാഹനങ്ങളും കടത്തിവിട്ടു. മന്ത്രിയുടെ യാത്ര അര മണിക്കൂറിലേറെ തടസപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police stop Union minister Pon Radhakrishnan's car at Pamba, Sabarimala Temple, Trending, Religion, Politics, BJP, News, Arrest, Police, Controversy, Kerala.