Follow KVARTHA on Google news Follow Us!
ad

ബി ജെ പി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നു; രാജ്‌നാഥ് സിംഗും നിര്‍മ്മലാ സീതാരാമനും അടക്കമുള്ള കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ശബരിമലയില്‍ എത്തുന്നു

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലെത്തിയതും പോലീസ് അദ്ദേഹത്തോട് Thiruvananthapuram, News, Sabarimala Temple, Religion, Politics, BJP, Ministers, Visit, Trending, Controversy, Kerala,
തിരുവനന്തപുരം: (www.kvartha.com 23.11.2018) കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലെത്തിയതും പോലീസ് അദ്ദേഹത്തോട് അനാദരവ് കാട്ടിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. പൊന്‍രാധാകൃഷ്ണനോട് എസ്.പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നായിരുന്നു പ്രധാന ആരോപണം.

മന്ത്രിയെ സ്വകാര്യ വാഹനത്തില്‍ യാത്രചെയ്യാന്‍ അനുവദിച്ചില്ലെന്നും കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യിപ്പിച്ചെന്നുമായിരുന്നു ആരോപണം. അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമനും ശബരിമലയില്‍ എത്തുമെന്നാണ് വിവരം.

Nirmala Sitharaman and Rajnath Singh will visit Sabarimala, Thiruvananthapuram, News, Sabarimala Temple, Religion, Politics, BJP, Ministers, Visit, Trending, Controversy, Kerala

ശബരിമലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും ആരോപണങ്ങള്‍ക്കും യുവതീ പ്രവേശനത്തിനെതിരായ ചെറുത്തുനില്പുകള്‍ക്കുമിടയിലാണ് കേന്ദ്രത്തിലെ ഏറ്റവും മുതിര്‍ന്ന രണ്ട് മന്ത്രിമാരെ തന്നെ ബി.ജെ.പി ശബരിമലയിലേക്ക് കൊണ്ടുവരുന്നത്.

ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം നിരോധനാജ്ഞ നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ബി.ജെ.പി, സംഘപരിവാര്‍ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും കേസുകളെടുക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണ്.

സന്നിധാനത്ത് ശരണം വിളിക്കുകയും നാമജപം നടത്തുകയും ചെയ്ത 69 പേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രആഭ്യന്തര മന്ത്രി നേരിട്ട് സന്നിധാനത്തെത്തുന്നത്. നേരത്തെ ബി.ജെ.പി എം.പിമാരായ വി.മുരളീധരനും നളിന്‍കുമാര്‍ കട്ടീലും സന്നിധാനത്തെത്തിയിരുന്നു.

കൂടുതല്‍ കേന്ദ്രമന്ത്രിമാരെ സന്നിധാനത്തെത്തിക്കാന്‍ ബി.ജെ.പി നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമനും ശബരിമലയില്‍ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. നേരത്തെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ശബരിമലയിലെത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. അതേസമയം ഇവരുടെ വരവ് സംബന്ധിച്ച കൃത്യമായ തിയതികള്‍ ലഭിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nirmala Sitharaman and Rajnath Singh will visit Sabarimala, Thiruvananthapuram, News, Sabarimala Temple, Religion, Politics, BJP, Ministers, Visit, Trending, Controversy, Kerala.