Follow KVARTHA on Google news Follow Us!
ad

കോടതി വിലക്കിനും കലക്ടര്‍ക്കും പുല്ലുവില; സന്നിധാനത്ത് ശരണം വിളി നടത്തിയ 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാലു ദിവസത്തേക്കു Pathanamthitta, News, Sabarimala Temple, Women, Police, Case, Trending, Controversy, District Collector, Kerala,
പത്തനംതിട്ട: (www.kvartha.com 23.11.2018) ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാലു ദിവസത്തേക്കു കൂടി നീട്ടിയെങ്കിലും ഒറ്റയ്‌ക്കോ കൂട്ടായോ ശരണം വിളിക്കുന്നതില്‍ കേസെടുക്കില്ലെന്ന് അറിയിച്ച പോലീസ് വ്യാഴാഴ്ച രാത്രി സന്നിധാനത്ത് ശരണംവിളിച്ച 100 പേര്‍ക്കെതിരെ കേസെടുത്തു. രാത്രി പത്തരയ്ക്കാണ് ഇവര്‍ സന്നിധാനത്ത് ശരണം വിളിച്ചത്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് നിരോധനാജ്ഞ ലംഘിച്ചുവെന്ന് ആരോപിച്ച് സന്നിധാനം പോലീസ് കേസെടുത്തിരിക്കുന്നത്.

സി.സി.ടി.വി അടക്കമുള്ളവ പരിശോധിച്ച് ഇവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ശരണം വിളിക്കുന്നവര്‍ക്കെതിരെ കേസെടുക്കരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

Case against 100 for taking part in Namajapam, Pathanamthitta, News, Sabarimala Temple, Women, Police, Case, Trending, Controversy, District Collector, Kerala.

വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനടയില്‍ നാമജപവുമായി ഒരു സംഘമാളുകള്‍ ഒത്തുകൂടിയിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ തടഞ്ഞെങ്കിലും 15 മിനിട്ടോളം നാമജപം തുടര്‍ന്നു. ഈ സംഭവത്തിലാണ് പോലീസ് കേസെടുത്തത്. അതിനിടെ പമ്പയിലേക്കുള്ള യാത്രാ നിയന്ത്രണം നീക്കിയതോടെ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കും ഉണര്‍വായി. പ്രതീക്ഷിക്കുന്ന സമയത്ത് ദര്‍ശനം നടത്താനാകുന്നതിനാല്‍ വരും ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

രാത്രി എട്ട് കഴിഞ്ഞ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്കുണ്ടായിരുന്ന വിലക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ രാത്രി എട്ടോടെ നിലയ്ക്കലില്‍ സര്‍വീസ് അവസാനിപ്പിച്ചതുമെല്ലാം പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

നിലയ്ക്കലിലെയും പമ്പയിലെയും നിയന്ത്രണം തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ ഓണ്‍ലൈന്‍ ടിക്കറ്റെടുത്തവര്‍ക്കും ട്രെയിന്‍ റിസര്‍വേഷന്‍ ചെയ്‌തെത്തിയവര്‍ക്കും ഇത് ഇരുട്ടടിയുമായി. നിയന്ത്രണങ്ങള്‍ നീക്കിയതോടെ ക്യൂ നില്‍ക്കാതെ പതിനെട്ടുപടിയും തൊട്ടുതൊഴുത് കയറാനും ദര്‍ശനം നടത്താനുമാകും. രണ്ടും മൂന്നും തവണ ദര്‍ശനം നടത്തുന്നവരുമുണ്ട്.

അതേസമയം, തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വീണ്ടും 144 പ്രഖ്യാപിച്ചു പത്തനംതിട്ട കലക്ടറുടെ ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. എന്നാല്‍ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

തീര്‍ഥാടനത്തിനായി നട തുറന്നശേഷം വ്യാഴാഴ്ച വരെ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 72 പേരെ റിമാന്‍ഡ് ചെയ്തു. ജില്ലയില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണു കലക്ടര്‍ തീരുമാനമെടുത്തത്.

അയ്യപ്പന്മാരുടെ സമാധാനപരമായ ദര്‍ശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ലെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തീര്‍ഥാടകര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു.

നേരത്തേ, പോലീസിന്റെ ആവശ്യപ്രകാരം 15ന് അര്‍ധരാത്രി മുതല്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍, എരുമേലി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Case against 100 for taking part in Namajapam, Pathanamthitta, News, Sabarimala Temple, Women, Police, Case, Trending, Controversy, District Collector, Kerala.