Follow KVARTHA on Google news Follow Us!
ad

ആക്ടിവിസ്റ്റ് രഹ്നഫാത്ത്വിമ പങ്കെടുത്ത വിവാദമായ 'മണ്‍സൂണ്‍ നൈറ്റ്2'വില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്

ആക്ടിവിസ്റ്റ് രഹ്നഫാത്ത്വിമ പങ്കെടുത്ത വിവാദമായ 'മണ്‍സൂണ്‍ നൈറ്റ്2'വില്‍ രാഹുല്‍Pathanamthitta, News, Controversy, Sabarimala Temple, Women, Social Network, Photo, Facebook, Press meet, Kerala
പത്തനംതിട്ട: (www.kvartha.com 16.11.2018) ആക്ടിവിസ്റ്റ് രഹ്നഫാത്ത്വിമ പങ്കെടുത്ത വിവാദമായ 'മണ്‍സൂണ്‍ നൈറ്റ്2'വില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്. രണ്ട് വര്‍ഷം മുന്‍പ് എറണാകുളത്തെ ഒരു ദ്വീപില്‍ വച്ച് നടന്ന ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്യാനാണ് രാഹുല്‍ ഈശ്വര്‍ എത്തിയത്.

എന്നാല്‍ ഈ ഷോ പിന്നീട് വിവാദമാവുകയായിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മലചവിട്ടാനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്ത്വിമയെ രാഹുല്‍ ഈശ്വര്‍ ഏറെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മില്‍ ഒരു വേദി പങ്കിടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Rahul Easwar participated Rahna Fathima in monsoon nite2, Pathanamthitta, News, Controversy, Sabarimala Temple, Women, Social Network, Photo, Facebook, Press meet, Kerala

രഹ്ന ഫാത്ത്വിമയുടെ ഫേസ്ബുക്ക് പേജിലാണ് രാഹുല്‍ ഈശ്വര്‍ ഫാഷന്‍ ഷോയില്‍ സംസാരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ നൈറ്റ് പാര്‍ട്ടിയുടെ സത്യാവസ്ഥ ബോധിപ്പിയ്ക്കാനായി തങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ രാഹുല്‍ ഈശ്വര്‍ തന്നെ വിളിച്ചിരുന്നുവെന്നും താനാണ് ഉദ്ഘാടനം ചെയ്തതെന്ന് പറയരുതെന്നും സുഹൃത്തിന്റെ ഫോണിലൂടെ ആവശ്യപ്പെട്ടതായും രഹ്ന വെളിപ്പെടുത്തുന്നു.

Rahul Easwar participated Rahna Fathima in monsoon nite2, Pathanamthitta, News, Controversy, Sabarimala Temple, Women, Social Network, Photo, Facebook, Press meet, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Easwar participated Rahna Fathima in monsoon nite2, Pathanamthitta, News, Controversy, Sabarimala Temple, Women, Social Network, Photo, Facebook, Press meet, Kerala.