Follow KVARTHA on Google news Follow Us!
ad

'വിവര'മില്ലാതെ വന്ന ഉദ്യോഗസ്ഥനെ കലക്ടര്‍ ജില്ലാ വികസന സമതിയില്‍ ഇരുത്തിയില്ല

ആവശ്യമായ വിവരങ്ങളില്ലാതെ ജില്ലാ വികസന സമതി യോഗത്തില്‍ പകരക്കാരനായി എത്തിയAlappuzha, News, District Collector, Farmers, Report, Compensation, Study, Kerala,
ആലപ്പുഴ: (www.kvartha.com 30.09.2018) ആവശ്യമായ വിവരങ്ങളില്ലാതെ ജില്ലാ വികസന സമതി യോഗത്തില്‍ പകരക്കാരനായി എത്തിയ ഉദ്യോഗസ്ഥനെ യോഗത്തില്‍ ഇരിക്കാന്‍ അനുവദിക്കാതെ ജില്ലാ കലക്ടര്‍ ഇറക്കിവിട്ടു.

ബന്ധപ്പെട്ട വിഷയത്തില്‍ വിവരമറിയാവുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ വേണം യോഗത്തിലേക്ക് അയ്ക്കുന്നതെന്ന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ഉറപ്പാക്കിയിരിക്കണമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനാവുംവിധം കാര്യങ്ങള്‍ പഠിക്കണമെന്നും ജില്ലാ കലക്ടര്‍ എസ്. സുഹാസ് നിര്‍ദേശിച്ചു.

ആലപ്പുഴ നഗരത്തില്‍ ഇരുമ്പുപാലത്തിന് സമാന്തരമായി കാല്‍നടയാത്രക്കാര്‍ക്കായുള്ള പാലം നന്നാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ് സംഭവം. ആലപ്പുഴ നഗരസഭയില്‍ നിന്നും പങ്കെടുത്ത ഉദ്യോഗസ്ഥനെയാണ് യോഗത്തില്‍ ഇരിക്കാന്‍ അനുവദിക്കാതിരുന്നത്. ബന്ധപ്പെട്ട നഗരസഭ ഉദ്യോഗസ്ഥനോട് ജില്ലാ കലക്ടറെ നേരില്‍ കാണാനും നിര്‍ദേശിച്ചു.

Collector against govt employee, Alappuzha, News, District Collector, Farmers, Report, Compensation, Study, Kerala

കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ വികസന സമതിയോഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും അല്ലെങ്കില്‍ കര്‍ഷകര്‍ സര്‍ക്കാരിനെ കുറ്റം പറയുന്ന അവസ്ഥയുണ്ടാകുമെന്നും എം.എന്‍ ചന്ദ്രപ്രകാശ് ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Collector against govt employee, Alappuzha, News, District Collector, Farmers, Report, Compensation, Study, Kerala.