Follow KVARTHA on Google news Follow Us!
ad

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; കാസര്‍കോട്ടെ യുവതി മാനന്തവാടിയിലെ ഗള്‍ഫുകാരനെയും സുഹൃത്തിനെയും മൈസൂരിലെത്തിച്ച് ഭീഷണിപ്പെടുത്തി 1.80 ലക്ഷം തട്ടിയതായി വെളിപ്പെടുത്തല്‍, പരിചയപ്പെട്ടത് മിസ്ഡ് കോളിലൂടെ, പണം തട്ടിയത് അതിവിദഗ്ദ്ധമായി

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ് നടത്തിയ സംഭവത്തില്‍ തളിപ്പറമ്പില്‍ അറസ്റ്റിലായ കാസര്‍കോട്ടെ യുവതി മാനന്തവാടിയിലെ ഗള്‍ഫുകാരനെയും സുഹൃത്തിനെയും Kerala, kasaragod, News, Woman, Arrest, Missed Call, Cash, Molestation, Youth, Trending, Kannur, Cheating case; Sameera cheats Youth from Mananthavady
തളിപ്പറമ്പ്: (www.kvartha.com 18.09.2018) ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ് നടത്തിയ സംഭവത്തില്‍ തളിപ്പറമ്പില്‍ അറസ്റ്റിലായ കാസര്‍കോട്ടെ യുവതി  മാനന്തവാടിയിലെ ഗള്‍ഫുകാരനെയും സുഹൃത്തിനെയും മൈസൂരിലെത്തിച്ച് ഭീഷണിപ്പെടുത്തി 1.80 ലക്ഷം തട്ടിയെടുത്തതായി തട്ടിപ്പിനിരയായ യുവാവിന്റെ സുഹൃത്ത് കെ വാര്‍ത്തയോട് വെളിപ്പെടുത്തി. ആറു മാസം മുമ്പാണ് സൗദിയില്‍ ജോലി ചെയ്യുന്ന യുവാവ് നാട്ടിലെത്തിയപ്പോള്‍ ഫോണിലൂടെ പരിചയപ്പെട്ട് കെണിയില്‍പെടുത്തിയത്.

കാസര്‍കോട് കുഡ്‌ലു കാളിയങ്ങാട് മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം അഷിത എന്ന സമീറ (32) ആണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്. മിസ്ഡ് കോള്‍ അടിച്ച ശേഷം നമ്പര്‍ മാറിപ്പോയെന്ന് പറഞ്ഞ് കട്ടാക്കുകയും പിന്നീട് വീണ്ടും വിളിച്ച് സമീറ സൗഹൃദം സൃഷ്ടിക്കുകയുമായിരുന്നു. കാസര്‍കോട്ടാണ് തന്റെ വീടെന്നും മൈസൂരില്‍ ഭര്‍ത്താവിന്റെ ഫ്‌ളാറ്റിലുണ്ടെന്നും യുവതി പറയുകയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ യുവതി യുവാവിനെ മൈസൂരിലെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. സുഹൃത്തുമൊത്ത് ഇന്നോവ കാറിലാണ് യുവാവ് മൈസൂരിലേക്ക് പുറപ്പെട്ടത്. മൈസൂര്‍ ടൗണില്‍ വെച്ച് യുവതി കാറില്‍ കയറുകയും നെഞ്ചങ്കോട് റോഡിലൂടെ സഞ്ചരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെ ഇരുനില വീട്ടില്‍ യുവാവിനെയും സുഹൃത്തിനെയും എത്തിക്കുകയായിരുന്നു.

ഇവര്‍ക്ക് യുവതി അവിടെ വെച്ച് ഭക്ഷണമുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണെന്ന പേരില്‍ കുടക് റഷീദ് എന്ന് അറിയപ്പെടുന്ന യുവാവും മറ്റൊരു മലയാളിയും രണ്ട് കര്‍ണാടക സ്വദേശിയായ യുവാക്കളും കാറില്‍ വന്ന് വീട് പുറത്തു നിന്നു പൂട്ടിയിട്ടത്. പിന്നീട് സംഘം വീട്ടിനകത്തു കയറി യുവാവിനെയും സുഹൃത്തിനെയും മര്‍ദിക്കുകയും യുവതിയെ തല്ലുകയും ചെയ്തു. ഒപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തിരുന്നു.

ഭര്‍ത്താവും മാതാവും കാസര്‍കോടു നിന്നും വരുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു. ഇതിനിടയില്‍ ഇവരുടെ സംഘത്തില്‍പെട്ട കര്‍ണാടക സ്വദേശി ഇടനിലക്കാരനായി രംഗത്തെത്തുകയും ഗള്‍ഫുകാരനോട് 10 ലക്ഷം രൂപ മോചനദ്രവ്യം നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. വില പേശലിനൊടുവിലാണ് ഇടനിലക്കാരന് 30,000 രൂപയും ഭര്‍ത്താവിന്റെ അനുജനും സുഹൃത്തുക്കള്‍ക്കും എന്ന് പറഞ്ഞ് 1.30 ലക്ഷം രൂപയും നല്‍കാന്‍ ധാരണയായത്. ഇവരുടെ പക്കലുണ്ടായിരുന്ന 2,500 രൂപ ആദ്യം തന്നെ സംഘം കൈക്കലാക്കിയിരുന്നു. ഇതിനു ശേഷം എ ടി എമ്മിലുണ്ടായിരുന്ന 50,000 രൂപയും മാനന്തവാടിയിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ട് വണ്ടിപ്രശ്‌നം പരിഹരിക്കാനെന്ന് പറഞ്ഞ് 1.30 ലക്ഷം രൂപയും വാങ്ങി സംഘത്തിന് നല്‍കുകയായിരുന്നു.

ഒപ്പം വന്ന സുഹൃത്തിനെ വീട്ടില്‍ ബന്ദിയാക്കി നിര്‍ത്തിയ ശേഷം ഗള്‍ഫുകാരനെയും കൊണ്ട് കേരള - കര്‍ണാടക പാതയിലെ ഹുന്‍സൂരിലെത്തുകയായിരുന്നു. ഇവിടെ വെച്ച് മാനന്തവാടിയില്‍ പണവുമായി എത്തിയ സുഹൃത്തില്‍ നിന്നും പണം വാങ്ങിയ ശേഷം വീണ്ടും അതേ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പണം കൈക്കലാക്കിയ ശേഷമാണ് ഗള്‍ഫുകാരനെയും സുഹൃത്തിനെയും സംഘം മോചിപ്പിച്ചത്. ഒപ്പമുള്ള ഒരാള്‍ കൊടും ക്രിമിനലാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. ഇയാളുടെ മുഖത്തും കൈക്കും മറ്റും കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. പണം നല്‍കരുതെന്ന് താന്‍ ഗള്‍ഫുകാരനോട് നിര്‍ദേശിച്ചെങ്കിലും ഒപ്പം വന്ന തന്റെ കൂടി സുരക്ഷ ഓര്‍ത്താണ് പണം നല്‍കി പ്രശ്‌നം പരിഹരിച്ചതെന്ന് യുവാവ് പറഞ്ഞു. 32 കാരനായ ഗള്‍ഫുകാരന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഉച്ചയ്ക്ക് 1.30 നാണ് ഇവര്‍ നെഞ്ചങ്കോട് റോഡിലെ വീട്ടിലെത്തിയത്. പണം നല്‍കി പ്രശ്‌നം പരിഹരിച്ച ശേഷം തിരിച്ചു പോകുമ്പോള്‍ ഏതാണ്ട് എട്ടു മണി കഴിഞ്ഞിരുന്നുവെന്ന് യുവാവ് പറഞ്ഞു. തങ്ങള്‍ സ്ഥിരമായി കര്‍ണാടകയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണെന്നും അതുകൊണ്ടു തന്നെ കര്‍ണാടക സ്വദേശിയായ ഇടനിലക്കാരനുമായി സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നും സുഹൃത്ത് സൂചിപ്പിച്ചു. പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നുവെങ്കിലും സംഘത്തിന്റെ കൈയ്യില്‍ തങ്ങളുടെ വീഡിയോയും ഫോട്ടോയും ഉള്ളതു കൊണ്ട് ഏതെങ്കിലും സമയത്ത് ബ്ലാക്ക് മെയില്‍ നടത്തുമോ എന്ന ഭയം തങ്ങള്‍ക്കുണ്ടെന്ന് യുവാവ് പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയാല്‍ തങ്ങളുടെ പേരു വിവരങ്ങള്‍ പുറത്തു വരുമെന്നതു കൊണ്ടു മാത്രമാണ് പരാതി നല്‍കാത്തതെന്ന് യുവാവ് സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം പിടിയിലായ സമീറയുടെ ചിത്രം കെവാര്‍ത്തയിലൂടെ കണ്ടപ്പോഴാണ് തങ്ങളെ ചതിച്ച യുവതിയെ വീണ്ടും തിരിച്ചറിഞ്ഞതെന്നും ഇവര്‍ അന്ന് യാഥാര്‍ത്ഥ്യമാണെന്ന് വിചാരിച്ചിരുന്ന സംഭവം യുവതിയുമൊത്ത് സംഘം നടത്തിയ നാടകമാണെന്ന് ബോധ്യമായതെന്നും യുവാവ് പറഞ്ഞു. സാമാന്യം സാമ്പത്തിക സ്ഥിതിയുള്ള സുഹൃത്തിന്റെ നമ്പര്‍ നാട്ടുകാരനായ സംഘവുമായി ബന്ധമുള്ള ഒരാളായിരിക്കാം നല്‍കിയതെന്ന് സംശയിക്കുന്നതായും യുവാവ് കെവാര്‍ത്തയോട് വെളിപ്പെടുത്തി.

Keywords: Kerala, kasaragod, News, Woman, Arrest, Missed Call, Cash, Molestation, Youth, Trending, Kannur, Cheating case; Sameera cheats Youth from Mananthavady
  < !- START disable copy paste -->