Follow KVARTHA on Google news Follow Us!
ad

വോട്ടിന് വേണ്ടി ഭിന്നതയുണ്ടാക്കാന്‍ ശ്രമം: സിദ്ദരാമയ്യയെ തടയാന്‍ ലിംഗായത്തുകാരോട് ബി ജെ പിയുടെ ആഹ്വാനം; പണികിട്ടിയതോ പാവം അമിത് ഷായ്ക്ക്

കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയെ ലിംഗായത്ത് വിഭാഗത്തിന്റെ ആത്മീയ ആചാര്യന്‍Bangalore, News, Politics, Protesters, BJP, Voters, Trending, Election, Karnataka, National,
ബംഗളൂരു: (www.kvartha.com 18.04.2018) കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയെ ലിംഗായത്ത് വിഭാഗത്തിന്റെ ആത്മീയ ആചാര്യന്‍ ബാസവേശ്വരന്റെ ജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിക്കരുതെന്ന് ലിംഗായത്തുകാര്‍ക്ക് ബി.ജെ.പിയുടെ ആഹ്വാനം. വോട്ടിന് വേണ്ടി ലിംഗായത്തുകാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് സിദ്ദരാമയ്യയുടെ ശ്രമമെന്നും ബി.ജെ.പി എം.പി ശോഭ കരാണ്ട് ലെജെ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ലിംഗായത്ത് വിഭാഗക്കര്‍ പ്രതിഷേധവുമായി ഇറങ്ങിയത് ബി.ജെ.പിക്ക് തന്നെ തിരിച്ചടിയായി.

ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കിയതുമായി ബന്ധപ്പെട്ട് അമിത് ഷാ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ലിംഗായത്തുകാരുടെ പ്രതിഷേധം. ലിംഗായത്ത് വിഭാഗത്തിന്റെ ആത്മീയ ആചാര്യന്‍ ബാസവേശ്വരന്റെ ജയന്തി ദിനത്തില്‍ ബംഗളൂരുവിലെ ബാസവേശ്വര പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു അമിത് ഷാ. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയും അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.

From Karnataka To London, Politics Over Lingayat Votes Takes A Giant Leap, Bangalore, News, Politics, Protesters, BJP, Voters, Trending, Election, Karnataka, National

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ പ്രധാന വോട്ട് ബാങ്കായ ലിംഗായത്ത് വിഭാഗക്കാര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത് ഭരണം പിടിക്കാനൊരുങ്ങുന്ന യെദ്യൂരപ്പയ്ക്കും കൂട്ടര്‍ക്കും കനത്ത തിരിച്ചടിയാണ്. നേരത്തെ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വിഭാഗത്തിലെ മഠാധിപതി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കര്‍ണാടകത്തിലെ ജനസംഖ്യയില്‍ 17 ശതമാനത്തോളം വിരശൈവ ലിംഗായത്ത് വിഭാഗത്തില്‍ പെട്ടവരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: From Karnataka To London, Politics Over Lingayat Votes Takes A Giant Leap, Bangalore, News, Politics, Protesters, BJP, Voters, Trending, Election, Karnataka, National.