Follow KVARTHA on Google news Follow Us!
ad

പി എന്‍ ബി തട്ടിപ്പ്; മുംബൈ ബ്രാഡി ഹൗസ് ശാഖാ ജനറല്‍ മാനേജര്‍ കൂടി അറസ്റ്റില്‍

പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടിMumbai, News, Trending, Arrest, CBI, Bank, Business, New Delhi, National,
മുംബൈ: (www.kvartha.com 21.02.2018) പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മുംബൈ ബ്രാഡി ഹൗസ് ശാഖാ ജനറല്‍ മാനേജര്‍ രാജേഷ് ജിന്‍ഡാലാണ് സി ബി ഐയുടെ അറസ്റ്റിലായത്.

2009-11 കാലയളവില്‍ ബ്രാഡി ഹൗസ് ബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്നത് ജിന്‍ഡാലിനാണ്. കഴിഞ്ഞ ദിവസം രാത്രി ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമാണ് സി.ബി.ഐ ജിന്‍ഡാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പ് നടത്തിയ നീരവ് മോഡിയുടെ കമ്പനിക്ക് അനധികൃതമായി ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിംഗ് (എല്‍.ഒ.യു) അനുവദിച്ചത് ജിന്‍ഡാലിന്റെ കാലത്താണെന്ന് സി.ബി.ഐ അറിയിച്ചു. നിലവില്‍ ഡെല്‍ഹിയിലെ ബാങ്കിന്റെ ആസ്ഥാനത്ത് ജനറല്‍ മാനേജരാണ് രാജേഷ് ജിന്‍ഡാല്‍.

CBI arrests PNB's GM rank officer Rajesh Jindal in PNB fraud case, Mumbai, News, Trending, Arrest, CBI, Bank, Business, New Delhi, National

പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുംബൈ ശാഖയിലെ ചില ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചാണ് നീരവ് മോഡിക്ക് വേണ്ടി വ്യാജ എല്‍.ഒ.യു നല്‍കിയത്. അലഹബാദ് ബാങ്ക്, ആക്‌സിസ് തുടങ്ങിയ ചില ബാങ്കുകള്‍ക്കാണ് ഇവ ലഭിച്ചത്. സിഫ്ട് (SWIFT) എന്ന നെറ്റ് വര്‍ക്കിലൂടെയാണ് എല്‍.ഒ.യു. നല്‍കുന്നത്. പി.എന്‍.ബിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഈ സംവിധാനം ദുരുപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

സിഫ്ട് കോഡ്, അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് തുടങ്ങിയവ ഉപയോഗിച്ചാലേ ഈ സംവിധാനം പ്രവര്‍ത്തിക്കൂ. ഈ പ്രക്രിയയെല്ലാം പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ എല്‍.ഒ.യു അയച്ചു. എന്നാല്‍ ഈ വിവരം ബാങ്കിന്റെ കോര്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തിയില്ല. ഇതാണ് തട്ടിപ്പിന് ഇടയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CBI arrests PNB's GM rank officer Rajesh Jindal in PNB fraud case, Mumbai, News, Trending, Arrest, CBI, Bank, Business, New Delhi, National.