Follow KVARTHA on Google news Follow Us!
ad

'മനുസ്മൃതി ഇറാനി'യെ ഒരു പാഠം പഠിപ്പിക്കാന്‍ വെമുലയുടെ അമ്മ രാഷ്ട്രീയത്തില്‍ ചേരണം: ജിഗ്‌നേഷ് മെവാനി

ഹൈദരാബാദ്: (www.kvartha.com 18.01.2018) 'മനുസ്മൃതി ഇറാനി'യെ ഒരു പാഠം പഠിപ്പിക്കാന്‍ രോഹിത് വെമുലയുടെ മാതാവിനോട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് ഗുജറാത്ത് Jignesh Mevani, Rohith Vemula, Radhika Vemula, Smriti IraniDalit
ഹൈദരാബാദ്: (www.kvartha.com 18.01.2018) 'മനുസ്മൃതി ഇറാനി'യെ ഒരു പാഠം പഠിപ്പിക്കാന്‍ രോഹിത് വെമുലയുടെ മാതാവിനോട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് ഗുജറാത്ത് എം. എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മെവാനി. 2019ല്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നാണ് രാധിക വെമുലയോട് മെവാനി ആവശ്യപ്പെട്ടത്.

സുസ്ഥാപിത കൊലപാതകമെന്നാണ് വെമുലയുടെ മരണത്തെ മെവാനി വിശേഷിപ്പിച്ചത്. ഹൈദരാബാദ് ജയിലില്‍ കഴിയുന്ന ദളിത് നേതാവ് മണ്ട കൃഷ്ണ മഡിഗയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെവാനി.

Jignesh Mevani, Rohith Vemula, Radhika Vemula, Smriti IraniDalit

ദളിത് ഉന്നമനത്തിനായി ദേശവ്യാപകമായി സഖ്യമുണ്ടാക്കാന്‍ താന്‍ പദ്ധതിയിടുന്നതായും മെവാനി പറഞ്ഞു.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ റിസേര്‍ച്ച് വിദ്യാര്‍ത്ഥിയായ രോഹിത് വെമുല 2016 ജനുവരി 17നാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ക്യാമ്പസില്‍ ജാതി വിവേചനം രൂക്ഷമാണെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ. കോളേജ് അധികൃതര്‍ ഫെലോഷിപ് തുകയായ 25,000 രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് വെമുല ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Speaking to reporters after visiting Manda Krishna Madiga, a Dalit leader who is currently lodged in a Hyderabad prison, Mevani said that he was planning to launch a nationwide alliance for the upliftment of Dalits.

Keywords: Jignesh Mevani, Rohith Vemula, Radhika Vemula, Smriti IraniDalit