Follow KVARTHA on Google news Follow Us!
ad

ദിലീപിന് ജയിലില്‍ മേക്കപ്പ് മാന്‍? 50 വയസായിട്ടും മീശയ്ക്കും മുടിക്കും നരയില്ലാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി

ദിലീപിന് ജയിലില്‍ മേക്കപ്പ് മാന്‍ ഉണ്ടെന്നാരോപിച്ച് പരാതി. 50 വയസായിട്ടും മീശയ്ക്കും മുടിക്കും Thiruvananthapuram, Kerala, News, Dileep, Jail, Complaint, Actress, Annie Sweety Complaint Against Dileep.
തിരുവനന്തപുരം: (www.kvartha.com 14.09.2017) ദിലീപിന് ജയിലില്‍ മേക്കപ്പ് മാന്‍ ഉണ്ടെന്നാരോപിച്ച് പരാതി. 50 വയസായിട്ടും മീശയ്ക്കും മുടിക്കും നരയില്ലാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായി 60 ദിവസം പിന്നിട്ടിട്ടും ദിലീപിന്റെ വേഷത്തിനോ സൗന്ദര്യത്തിനോ യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. സാധാരണഗതിയില്‍ ഒരാളെ ജയിലില്‍ അടച്ചുകഴിഞ്ഞാല്‍ മന:പ്രയാസം കാരണം സൗന്ദര്യത്തിനും ആരോഗ്യത്തിനും കോട്ടം സംഭവിക്കാം. എന്നാല്‍ ദിലീപിനെ സംബന്ധിച്ചിടത്തോളം യാതൊരു കോട്ടവും കാണുന്നില്ല. ഇതാണ് പരാതിക്ക് കാരണം.

പിതാവിന്റെ ശ്രാദ്ധ കര്‍മത്തിന് പങ്കെടുക്കാന്‍ ജയിലില്‍ നിന്ന് ദിലീപ് പുറത്തെത്തിയപ്പോള്‍ മിക്കവരും കരുതിയിരുന്നത് അല്‍പ്പമെങ്കിലും നര കയറിയ ദിലീപിന്റെ ലുക്കായിരുന്നു. താരത്തിന് 50 വയസ്സാകാറായി എന്ന യാഥാര്‍ത്ഥ്യം തന്നെയായിരുന്നു അതിനു കാരണം. എന്നാല്‍ താടിയും മുടിയും ഒട്ടും നരക്കാത്ത ദിലീപിനെയാണ് കണ്ടത്. ദിലീപിന്റെ ചിത്രങ്ങള്‍ അന്നു തന്നെ ചര്‍ച്ചയായിരുന്നു. ഇത്രയും പ്രായമായിട്ടും നര കയറാത്തയാള്‍ എന്ന നിലയിലാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാലിപ്പോള്‍ ജയിലില്‍ ദിലീപിന് മേക്കപ്മാന്‍ ഉണ്ടോയെന്ന പരാതി ഉന്നയിച്ച് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി അഡ്വ. ആനി സ്വീറ്റിയാണ് രംഗത്തെത്തിയിരിക്കുന്നത്.

Thiruvananthapuram, Kerala, News, Dileep, Jail, Complaint, Actress, Annie Sweety Complaint Against Dileep.


താടിയും മുടിയും കറുപ്പിക്കാന്‍ ആരാണ് ഡൈ അനുവദിക്കുന്നതെന്ന് വ്യക്തമാക്കണം. ദിലീപിന് ജയിലില്‍ സുഖവാസമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതെല്ലാം സഹ തടവുകാര്‍ തന്നെ നിഷേധിച്ചിരുന്നു. ഇതിനിടെയാണ് ജയിലില്‍ മേക്കപ്പ് മാനുണ്ടോയെന്ന തരത്തില്‍ ആക്ഷേപമുയരുന്നത്. സ്ത്രീ വിരുദ്ധ കുറ്റങ്ങള്‍ ചെയ്ത വ്യക്തിക്ക് ജയിലില്‍ പ്രത്യേക പരിഗണന കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്ന് ആനി സ്വീറ്റി പരാതിയില്‍ പറയുന്നു.

Also Read: സി പി എം നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Dileep, Jail, Complaint, Actress, Annie Sweety Complaint Against Dileep.