Follow KVARTHA on Google news Follow Us!
ad

67 കുട്ടികളുടെ മരണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വെറുമൊരു മിശ്ര വിവാഹ കേസ് എന്‍ ഐ എയെ ഏല്‍പ്പിച്ചതെന്തിനെന്ന് സഞ്ജീവ് ഭട്ട്; ഹാദിയ കേസില്‍ നിലപാട് വ്യക്തമാക്കി ഗുജറാത്ത് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍

ഹാദിയ - ഷെഫിന്‍ ജഹാന്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയ്ക്ക് ഏല്‍പ്പിച്ച സുപ്രീം കോടതി ഉത്തരവിനെ വിമര്‍ശിച്ച് ഗുജറാത്ത് മുന്‍ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ New Delhi, Facebook, Trending, Supreme Court of India, Wedding, National, Hadiya Case, Sanjeeva Bhat
ന്യൂഡല്‍ഹി: (www.kvartha.com 18.08.2017) ഹാദിയ - ഷെഫിന്‍ ജഹാന്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയ്ക്ക് ഏല്‍പ്പിച്ച സുപ്രീം കോടതി ഉത്തരവിനെ വിമര്‍ശിച്ച് ഗുജറാത്ത് മുന്‍ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാന്‍ രാജ്യത്ത് സ്വാതന്ത്ര്യമില്ലേയെന്നും, 24കാരിയായ മുസ്ലീം പെണ്‍കുട്ടി 27കാരനായ ഹിന്ദു യുവാവിനെയാണ് വിവാഹം ചെയ്തതെങ്കില്‍ എങ്ങനെയാകും എന്നും ഭട്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.


സഞ്ജീവ് ഭട്ടിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
24കാരിയായ സ്ത്രീ 27കാരനുമായി പ്രണയത്തിലാവുന്നു. അവള്‍ അവനെ വിവാഹം കഴിച്ച് ഹിന്ദുമതം സ്വീകരിക്കുന്നു.മകളെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നെന്നും കാമുകന് ഗോരക്ഷക സംഘവുമായി ബന്ധമുണ്ടെന്നും ആരോപിച്ച് അവളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കുന്നു. കോടതി വിവാഹം അസാധുവായി പ്രഖ്യാപിച്ച് അവളെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുന്നു.

എന്തിനേറെ, പ്രായപൂര്‍ത്തിയായ ആ സ്ത്രീ താന്‍ പുതിയ പേരില്‍ വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഹിന്ദുവായി ജീവിച്ച് മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിക്കുന്നു. ഇതിന് ദേശീയ തലത്തില്‍ ഒരു അന്വേഷണം വേണ്ടി വരുമോ? നാട്ടിലെ പരമോന്നത കോടതിക്ക് (67 കുട്ടികളുടെ മരണത്തിലെ നിഗൂഡത നീക്കാന്‍ അന്വേഷണത്തിന് ഉത്തരവിടാത്ത കോടതി) പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ട ആവശ്യമുണ്ടാകുമോ? പൗരന്മാര്‍ എന്ന നിലയില്‍ അവര്‍ എന്ത് വിശ്വാസമാണ് പിന്തുടരുന്നത് എന്നത് നമ്മള്‍ നോക്കേണ്ടതുണ്ടോ? എന്തുകൊണ്ടാണ് കുട്ടികളുടെ ഉടമകളാണ് തങ്ങളെന്ന് ഇന്ത്യക്കാര്‍ കരുതുന്നത്. അവള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവളെ മതം ഏതെന്ന് നോക്കാതെ ജയിലിലേക്ക് അയക്കുക. അവളത് ചെയ്തിട്ടില്ലെങ്കില്‍ അവള്‍ക്ക് ജീവിക്കാനും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും അവകാശമുണ്ട്. രാജ്യത്തിന്റെ സമ്മതം ആവശ്യമില്ലാതെ തന്നെ.

(ആ സ്ത്രീ ഒരു ഹിന്ദുവും പുരുഷന്‍ ഒരു മുസ്ലീമും ആയിരുന്നു. ഞാന്‍ മതങ്ങളെ പരസ്പരം മാറ്റി. പക്ഷെ ചോദ്യം പ്രസക്തമായിത്തന്നെ നിലകൊള്ളുന്നു.)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Facebook, Trending, Supreme Court of India, Wedding, National, Hadiya Case, Sanjeeva Bhat, Sanjeev Bhatt lashes out at court in Hadiya case.