Follow KVARTHA on Google news Follow Us!
ad

തട്ടിക്കൊണ്ടു പോയ പിഞ്ചു കുഞ്ഞിനെ വാട് സ് ആപ്പ് വഴി വില്‍പനയ്ക്ക് വെച്ചു; 1.8 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗസംഘംഅറസ്റ്റില്‍

തട്ടിക്കൊണ്ടു പോയ പിഞ്ചു കുഞ്ഞിനെ വാട്സാപ്പ് വഴി വില്‍പ്പനയ്ക്കുNew Delhi, News, Crime, Police, Arrest, Parents, National,
ന്യൂഡല്‍ഹി : (www.kvartha.com 30.06.2017) തട്ടിക്കൊണ്ടു പോയ പിഞ്ചു കുഞ്ഞിനെ  വാട് സ് ആപ്പ്  വഴി വില്‍പ്പനയ്ക്കു വെച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗസംഘം പിടിയില്‍. 1.8 ലക്ഷം രൂപയ്ക്ക് മൂന്നു സ്ത്രീകള്‍ ചേര്‍ന്നാണ് രണ്ടര വയസ്സുള്ള ആണ്‍കുട്ടിയെ വില്‍പ്പനയ്ക്കു വച്ചത്.

 വാട് സ് ആപ്പിലൂടെ ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ചിത്രം  വാട് സ് ആപ്പ് വഴി പ്രചരിപ്പിച്ചതോടെ പിടിക്കപ്പെടുമെന്ന ഭയത്തില്‍ തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ കുട്ടിയെ രഘുബീര്‍ നഗറിലുള്ള ക്ഷേത്രത്തില്‍ ഉപേക്ഷിച്ചു. പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ രാധ (40), സോണിയ (24), സരോജ് (34), ജാന്‍ മുഹമ്മദ് (40) എന്നിവരെ വ്യാഴാഴ്ച
പോലീസ് അറസ്റ്റു ചെയ്തു.

Kidnapped boy put up for sale on WhatsApp,New Delhi, News, Crime, Police, Arrest, Parents, National

തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ ആറു സ്ഥലങ്ങളില്‍ വില്‍പനയ്ക്കായി കൊണ്ടുപോയിരുന്നു. എന്നാല്‍ കൂടുതല്‍ വില കിട്ടാനായി ഇവര്‍ വില്‍പന നടത്താതെ കാത്തിരിക്കുകയായിരുന്നു. പിന്നീടാണ് ഡെല്‍ഹിയിലെത്തിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നമസ്‌കാരത്തിനായി തയാറെടുക്കുന്നതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പിടിയിലായ ജാന്‍ മുഹമ്മദ് പോലീസിനോട് പറഞ്ഞു. 

കുട്ടിയെ വിറ്റുകിട്ടുന്നതില്‍ നിന്നും നല്ല പങ്ക് നല്‍കാമെന്നു പറഞ്ഞ് ജാന്‍ ആണ് കുഞ്ഞിനെ രാധയുടെ വീട്ടിലെത്തിച്ചത്. കുറച്ചു ദിവസം വീട്ടില്‍ സൂക്ഷിച്ച കുഞ്ഞിനെ രാധ പിന്നീട് ഒരു ലക്ഷം രൂപയ്ക്ക് സോണിയയ്ക്കു കൈമാറി. പിന്നീട് സോണിയ, സരോജിനും കൈമാറുകയായിരുന്നു.  സരോജാണ്  വാട് സ് ആപ്പ് വഴി കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചത്.

Also Read:
ഗൃഹനാഥന്‍ പള്ളിയില്‍ സുബ്ഹി നിസ്‌കാരത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച; 3 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kidnapped boy put up for sale on WhatsApp,New Delhi, News, Crime, Police, Arrest, Parents, National.