Follow KVARTHA on Google news Follow Us!
ad

കന്നുകാലി കശാപ്പ്: കര്‍ണാടകവും കേരളത്തിനൊപ്പം- മുഖ്യമന്ത്രിയുടെ കത്തിന് സിദ്ധരാമയ്യയുടെ മറുപടി

കന്നുകാലി കശാപ്പ് ഫലത്തില്‍ നിരോധിക്കുന്ന പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് കര്‍ണാടകവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ Thiruvananthapuram, Kerala, Karnataka, Chief Whip, Pinarayi vijayan, Letter, Karnataka
തിരുവനന്തപുരം: (www.kvartha.com 30.06.2017) കന്നുകാലി കശാപ്പ് ഫലത്തില്‍ നിരോധിക്കുന്ന പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് കര്‍ണാടകവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഈ പ്രശ്‌നം സംബന്ധിച്ച് കേരള മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് സിദ്ധരാമയ്യ ഇക്കാര്യം അറിയിച്ചത്.


സംസ്ഥാനങ്ങളോട് ആലോചിക്കാതെ കൊണ്ടുവന്ന ചട്ടം ഫെഡറലിസത്തിന്റെ വേരറുക്കുന്നതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇത്തരത്തില്‍ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍പ് സംസ്ഥാനങ്ങളോട് ആലോചിക്കേണ്ടതായിരുന്നു. കര്‍ഷകരുടെയും സമൂഹത്തിന്റെ ആകെയും താല്‍പര്യം പരിഗണിച്ച് പുതിയ ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ണാടകത്തിന്റെ നിലപാട്.

ജനങ്ങളുടെ ഭക്ഷണാവശ്യത്തെയും തൊഴിലിനേയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും പ്രോട്ടീന്‍ ലഭിക്കുന്നത് പ്രധാനമായും മാട്ടിറച്ചിയില്‍നിന്നാണെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. സ്വതന്ത്രമായി കച്ചവടം നടത്താനുള്ള ഭരണഘടനാ അവകാശത്തെപോലും ഹനിക്കുന്നതാണ് ചട്ടങ്ങളെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Karnataka, Chief Whip, Pinarayi vijayan, Letter, Karnataka CM replied on beef ban, we are with Kerala.