Follow KVARTHA on Google news Follow Us!
ad

ഹാമിൽട്ടൻ പതിനാലാമത്: കിമി റൈക്കോനന് പോൾ പൊസിഷൻ

Lewis Hamilton 14th as Kimi Raikkonen takes Monaco GP pole ഹാമിൽട്ടൻ പതിനാലാമത്: കിമി റൈക്കോനന് പോൾ പൊസിഷൻ
മൊണാക്കോ: (www.kvartha.com 28.05.2017) ഫോർമുല വൺ മൊണാക്കോ ഗ്രാൻപ്രീയിൽ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടന് വൻ തിരിച്ചടി. ഫൈനലിലെ സ്ഥാനം നിർണയിക്കുന്ന മത്സരത്തിൽ രണ്ട് തവണ എതിരാളികളുമായി കൂട്ടിമുട്ടിയ ലൂയിസ് ഹാമിൽട്ടൻ പതിനാലാം സ്ഥാനത്തേക്ക് വീണു. ഫെറാറിയുടെ കിമി റൈക്കോനനാണ് പോൾ പൊസിഷൻ സ്വന്തമാക്കിയത്.

ഫിൻലൻഡ് താരമായ റൈക്കോനൻ ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫോർമുല വണ്ണിൽ പോൾ പൊസിഷനിൽ എത്തുന്നത്. 2008ലെ ഫ്രഞ്ച് ഗ്രാൻപ്രിയിലാണ് അവസാനമായി റൈക്കോനൻ പോൾ പൊസിഷനിലെത്തിയത്. ഫെറാറിയുടെ സെബാസ്റ്റ്യൻ വെറ്റൽ രണ്ടും മെഴ്സിഡസിന്‍റെ വാൾട്ടെറി ബോട്ടാസ് മൂന്നും സ്ഥാനങ്ങളിലെത്തി.

രണ്ട് ജയവുമായി ഫെറാറിയുടെ വെറ്റലാണിപ്പോൾ ഡ്രൈവർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. വെറ്റലിന് 104 പോയിന്‍റാണുള്ളത്. 98 പോയിന്‍റുള്ള ഹാമിൽട്ടൻ രണ്ടാം സ്ഥാനത്തും. മൊണാക്കോയിൽ പതിനാലാം സ്ഥാനത്തേക്ക് പോയത് ഹാമിൽട്ടന് തിരിച്ചടിയാവും. 63 പോയിന്‍റുള്ള ബോട്ടാസാണ് മൂന്നാം സ്ഥാനത്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Image Credit: AFP

SUMMARY: Kimi Raikkonen is on pole position for the Monaco Grand Prix as Lewis Hamilton took 14th at Formula 1's biggest race. The 37-year-old Finn is at the front of the grid for the first time in nine years - his last pole was the 2008 French Grand Prix.