Follow KVARTHA on Google news Follow Us!
ad

മണ്ണോടു ചേരാത്ത സാധനങ്ങള്‍ക്ക് വിട; റമദാനില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സജീവമാക്കി കേരളത്തിലെ വിശ്വാസി സമൂഹം

വിശുദ്ധ റമദാന്‍ നോമ്പുകാലത്ത് 'ഗ്രീന്‍ പ്രോട്ടോക്കോള്‍' പാലിക്കണം എന്ന ആഹ്വാനവും തീരുമാനവും ആവേശത്തോടെ ഏറ്റെടുത്ത് വി Kerala, State, Ramadan, Religion, K.T Jaleel, Muslims, News, Masjid, Green Protocol, Kerala practices green protocol in Ramadan.
തിരുവനന്തപുരം: (www.kvartha.com 27.05.2017) വിശുദ്ധ റമദാന്‍ നോമ്പുകാലത്ത് 'ഗ്രീന്‍ പ്രോട്ടോക്കോള്‍' പാലിക്കണം എന്ന ആഹ്വാനവും തീരുമാനവും ആവേശത്തോടെ ഏറ്റെടുത്ത് വിശ്വാസി സമൂഹം. നോമ്പുകാലത്ത് ഭക്ഷണം വാങ്ങുന്നതിലും കൊടുക്കുന്നതിലും വിതരണം ചെയ്യുന്നതിലും പ്ലാസ്റ്റിക്കും കണ്ടെയ്‌നറുകളും പരമാവധി ഒഴിവാക്കും. തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ ദിവസങ്ങള്‍ക്കു മുമ്പ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെയും ഇമാമുമാരുടെയു മറ്റും യോഗത്തിലാണ് ഇക്കാര്യത്തില്‍ ആദ്യം ധാരണ രൂപപ്പെട്ടത്. പിന്നീട് അത് സംസ്ഥാനത്തെ പള്ളികളില്‍ വെള്ളിയാഴ്ച ഖുതുബാ പ്രസംഗത്തിലെ ആഹ്വാനമായി പുറത്തുവന്നു. റമദാന്‍ ഒന്ന് ശനിയാഴ്ച ആംഭിച്ചതോടെ അത് പാലിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമത്തിലാണ് കേരളത്തിലെ മുസ്ലിങ്ങള്‍.


പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധത്തില്‍ മണ്ണില്‍ അഴുകാതെ കിടക്കുന്ന പ്ലാസ്റ്റിക്ക് സാധനങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് പ്രധാനം. റമദാന്‍ കാലത്തെ സമൂഹ നോമ്പുതുറകളിലും ഇഫ്താറുകളിലും വ്യപകമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് ക്വോട്ടിങ് ഉള്ള കണ്ടെയ്‌നറുകളും മിനറല്‍ വാട്ടര്‍ കുപ്പികളും നിയന്ത്രിക്കും. ആഹാരം എത്തിക്കാനും വിളമ്പാനും കടലാസ് കവറുകളും പാത്രങ്ങളും ഉപയോഗിക്കും. ഇവ കൃത്യമായി ശേഖരിച്ച് അഴുകുന്ന തരത്തില്‍ നിര്‍മാര്‍ജ്ജനം ചെയ്യും. കുപ്പികളിലെ മിനറല്‍ വാട്ടറിനു പകരം ശുദ്ധീകരിച്ച വെള്ളം കടലാസ് കപ്പുകളില്‍ നല്‍കും.

റമദാന്‍ കാലത്ത് പള്ളികളിലും മറ്റും നോമ്പുതുറ മാത്രമല്ല അത്താഴവും ഒരുക്കുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനും വിളമ്പാനും ഈ കാലത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ അളവ് കൂടുതലാണ്. ഇത് നിയന്ത്രിക്കുന്നതിനൊപ്പം റമദാനുമായി ബന്ധപ്പെട്ട മതപ്രചാരണ പരിപാടികളില്‍ ഫല്‍ക്‌സ് ബാനറുകളുടെ ഉപയോഗവും നിയന്ത്രിക്കും. റമദാന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച നടത്തിയ ഖുതുബാ പ്രസംഗത്തില്‍ സംസ്ഥാന വ്യാപകമായി ഇമാമുമാര്‍ ഇക്കാര്യം പ്രത്യേകം ആഹ്വാനം ചെയ്തു. കൂടാതെ പലയിടത്തും വിശ്വാസികളുടെ ഇടയില്‍ ഇതു സംബന്ധിച്ച നോട്ടീസുകളും വിതരണം ചെയ്യുന്നുണ്ട്. റമദാന്‍ മാസത്തില്‍ ഇത്ര സംഘടിതമായും ആസൂത്രിതമായും പ്ലാസ്റ്റിക് വിരുദ്ധ പരിസ്ഥിതി സംരക്ഷണം പ്രചാരണ പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ നടക്കുന്നത് ഇതാദ്യമാണ്. പ്രാദേശികമായി പല മഹല്ലുകളും സംഘടനകളും നേരത്തേതന്നെ പലയിടത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താറുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, State, Ramadan, Religion, K.T Jaleel, Muslims, News, Masjid, Green Protocol, Kerala practices green protocol in Ramadan.