Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാനിൽ സന്ദർശനത്തിന് പോയ ശേഷം കാണാതായ ഡൽഹി ഹസ്രത് നിസാമുദ്ദീൻ ദർഗയിലെ രണ്ട് മുസ്ലിം പണ്ഡിതന്മാരെ കണ്ടെത്തി; ഞായറാഴ്ച തിരിച്ചെത്തും

പാകിസ്​താനിൽ സന്ദർശനത്തിന് പോയ ശേഷം കാണാതായ ഡൽഹി ഹ​സ്രത്ത്​ നിസാമുദ്ദീൻ ദർഗയിലെ Officials. here had fears that two senior clerics linked to Delhi’s Hazrat Nizamuddin dargah,
ന്യൂഡൽഹി: (www.kvartha.com 19.03.2017) പാകിസ്​താനിൽ സന്ദർശനത്തിന് പോയ ശേഷം കാണാതായ ഡൽഹി ഹ​സ്രത്ത്​ നിസാമുദ്ദീൻ ദർഗയിലെ രണ്ട് മുസ്ലിം പണ്ഡിതന്മാരെ കണ്ടെത്തി. സയിദ്​ ആസിഫ്​ നിസാമി (82), മരുമകൻ വാസിം അലി നിസാമി (66) എന്നിവരെ പാക്​ ഇൻറലിജൻസ്​

കസ്​റ്റഡിയിലെടുക്കുകയായിരുന്നു.​ അതേസമയം രണ്ട് പേരും ഞായറാഴ്ച തിരിച്ചെത്തും. മുത്തഹിദ ഖൗമി മൂവ്​മെൻറുമായി ​ (എം ക്യു എം) ഇവർക്ക്​ ബന്ധമുണ്ടെന്നാരോപിച്ചാണ് ഇൻറലിജൻസ്​ ഇവരെ കസ്റ്റഡിയിലെടുത്തത്. 1980ൽ കറാച്ചിയിലെ സിന്ധ്​ പ്രവിശ്യ ആസ്​ഥാനമായി അൽത്താഫ്​ ഹുസൈൻ രൂപവത്​കരിച്ച വർഗ ബഹുജന സംഘടനയാണ്​ മുത്തഹിദ ഖൗമി മൂവ്​മെൻറ്​. പാർട്ടി അധ്യക്ഷനായ അൽത്താഫ്​ ഹുസൈൻ അടുത്തിടെ നടത്തിയ രാജ്യവിരുദ്ധ പ്രസ്​താവനയുടെ പേരിൽ സംഘടനയെ പാക്​ സർക്കാർ നിരോധിച്ചിരുന്നു.

മാർച്ച് ആറിന് ഡൽഹിയിൽ നിന്ന് പാകിസ്ഥാനിലെത്തിയ ഇരുവരും ലാഹോറിൽ നിന്നും 160 കിലോ മീറ്റർ അകലെയുള്ള പാക് പട്ടാനിൽ ഖാജാ ഫരീദുദ്ദീൻ മസൂദ് ദർഗ (ബാബാ ഫരീദ്) സന്ദർശിക്കാനാണ് പോയത്. ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ് ഇരുവരും അവസാനമായി സംസാരിച്ചിരുന്നത്. അന്ന് തന്നെ വാട്ട്സ് ആപ്പിൾ ദർഗ സന്ദർശനത്തിന്റെ ഫോട്ടോയും ഇവർ അയച്ചിരുന്നു. എന്നാൽ പിന്നീട് ഇവരെ കുറിച്ച് വിവരമൊന്നുമുണ്ടായില്ല. തുടർന്നാണ് ആസിഫ് നസീമിന്റെ മകൻ ആമിർ പോലീസിൽ പരാതി നൽകിയത്. സംഭവം വിവാദമാകുകയും ഇന്ത്യ ഇടപെടുകയും ചെയ്തതോടെ പാക് അധികൃതർ ഇരുവരേയും മോചിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Nizamuddin dargah clerics found in Pakistan: Officials. here had fears that two senior clerics linked to Delhi’s Hazrat Nizamuddin dargah, who have been reported missing in Pakistan was taken custody by Pakistan intelligence.