Follow KVARTHA on Google news Follow Us!
ad

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'നാഡ' ചുഴലിക്കാറ്റ് ചെന്നൈ തീരത്തേയ്ക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കനത്ത മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നാഡ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേയ്ക്കും അടുക്കുന്നതായി കാWarning, Fishermen, Chief Minister, National,
ചെന്നൈ: (www.kvartha.com 30.11.2016) ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നാഡ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേയ്ക്കും അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാഡ ചുഴലിക്കാറ്റ് ഡിസംബര്‍ രണ്ടോടുകൂടി ചെന്നൈ തീരം കടക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തമിഴ്‌നാട്ടിലെ കടലൂരിനും വേദാരണ്യത്തിനും ഇടയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്നും കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു.


ബുധനാഴ്ച രാത്രി മുതല്‍ ചെന്നൈയില്‍ സാമാന്യം ശക്തിയായ കാറ്റോടു കൂടിയായിരിക്കും മഴയുണ്ടാകുക. തമിഴ്‌നാട്ടിലെ വടക്കന്‍ തീരങ്ങളിലും പുതുച്ചേരിയിലും ഡിസംബര്‍ ഒന്നുമുതല്‍ ശക്തമായ മഴ ഉണ്ടാവുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് അടിക്കുമെന്നതിനാല്‍ തന്നെ വെള്ളിയാഴ്ച കേരളത്തിലും മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

ഇപ്പോള്‍, ചെന്നൈയില്‍ നിന്ന് 770 കിലോമീറ്റര്‍ തെക്കു കിഴക്കായി മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലാണ് നാഡ വീശുന്നത്. അതിവേഗം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന കാറ്റ് ഡിസംബര്‍ രണ്ടാം തീയതിയോടെ ചെന്നൈ തീരം കടക്കും. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് നിഗമനം.

65 കിലോമീറ്റര്‍ വേഗം വരെ ആര്‍ജിക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ പോയിട്ടുള്ളവര്‍ എത്രയും വേഗം മടങ്ങിയെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതുച്ചേരിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയാണ് കടലൂര്‍ സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി പറഞ്ഞു. തീരദേശവാസികളെ മാറ്റി പാര്‍പ്പിക്കാനായി ദുരിതാശ്വാസ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Chennai gears up for heavy rains as Cyclone Nada forms in Bay of Bengal, Warning, Fishermen, Chief Minister, National.

Also Read:
കേരള ഗ്രാമീണ ബാങ്കില്‍ പണം ആവശ്യപ്പെട്ടെത്തിയ ഇടപാടുകാര്‍ മാനേജറെ വളഞ്ഞുവെച്ചു; പോലീസെത്തി സംഘര്‍ഷം ഒഴിവാക്കി

Keywords: Chennai gears up for heavy rains as Cyclone Nada forms in Bay of Bengal, Warning, Fishermen, Chief Minister, National.