ന്യൂയോര്‍ക്ക്: (www.kvartha.com 26.09.2016) ന്യൂയോര്‍ക്കിലെത്തിയ ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീതിയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചില പാശ്ചാത്യ മാധ്യമങ്ങളുടെ തലക്കെട്ട് കവര്‍ന്നത്. അത്താഴത്തിനായി ഷെറി നെതര്‍ലന്റ് ഹോട്ടലിലെത്തിയ നെതന്യാഹുവിന് കക്കൂസിലേയ്ക്ക് കൂട്ടുപോയത് 20 അംഗ രക്ഷകരായിരുന്നു എന്നതും വാര്‍ത്തയായി.
ഭാര്യ സാറായ്‌ക്കൊപ്പമായിരുന്നു നെതന്യാഹു ഹോട്ടലിലെത്തിയത്. നെതന്യാഹുവിന് മുന്‍പേ 20ഓളം സുരക്ഷ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി. ഇസ്രായേല്‍ സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റിലെ പ്രമുഖരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്.
രാത്രി ഒന്‍പത് മണിയോടെയായിരുന്നു നെതന്യാഹുവും സംഘവും ഹോട്ടലിലെത്തിയത്. നൂറോളം പേരാണ് അപ്പോള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നത്. ഹോട്ടലിന് ചുറ്റും സുരക്ഷ ഗാര്‍ഡുകള്‍ വലയം സൃഷ്ടിച്ചിരുന്നു.
ഇതിനിടെ പ്രകൃതിയുടെ വിളിക്ക് മറുപടി പറയാനായി കക്കൂസിലേയ്ക്ക് പോയ നെതന്യാഹുവിനെ അനുഗമിച്ച് 20ഓളം അംഗരക്ഷകരുമുണ്ടായി. ഒരാള്‍ തോക്കുമായി വാതിലില്‍ തന്നെ സ്ഥാനം പിടിച്ചു. ബാക്കിയുള്ളവര്‍ ആയുധങ്ങളുമേന്തി നിരന്ന് നിന്നു.
ഹോട്ടലിലെത്തിയ മറ്റ് കസ്റ്റമേഴ്‌സിന് അതീവ സുരക്ഷ വലയം മറികടന്നാണ് ഹോട്ടലിനകത്ത് എത്താനായത്. ബാരിക്കേഡ് ഏരിയയില്‍ സുരക്ഷ ഭടന്മാര്‍ക്കൊപ്പം ആക്രമണകാരികളായ നായകളും സ്ഥാനം പിടിച്ചിരുന്നു.
SUMMARY: New York: Israel prime minister Benjamin Netanyahu answered the call of nature accompanied by 20 guards at New York’s Sherry-Netherland Hotel.
Keywords: New York, Israel, Prime minister, Benjamin Netanyahu, Answered, Call of nature