Follow KVARTHA on Google news Follow Us!
ad

വിവാഹാലോചന നിരസിച്ച സഹപാഠിയെ യുവാവ് പിന്തുടര്‍ന്നത് 10 വര്‍ഷം; അതും ഡല്‍ഹിയില്‍ നിന്നും ടെക്‌സാസ് വരെ; ഒടുവില്‍ ലഭിച്ചതോ 19 വര്‍ഷത്തെ ജയില്‍ ജീവിതം

ഇന്ത്യന്‍ വംശജനായ ജീതേന്ദര്‍ സിംഗിന് 19 വര്‍ഷം തടവ്. യുവതിയെ ന്യൂഡല്‍ഹിയില്‍ നിന്നും Washington, World,
വാഷിംഗ്ടണ്‍: (www.kvartha.com 30.04.2016) ഇന്ത്യന്‍ വംശജനായ ജീതേന്ദര്‍ സിംഗിന് 19 വര്‍ഷം തടവ്. യുവതിയെ ന്യൂഡല്‍ഹിയില്‍ നിന്നും ടെക്‌സാസ് വരെ പത്ത് വര്‍ഷത്തോളം പിന്തുടര്‍ന്നതിനാണ് ശിക്ഷ. ബുധനാഴ്ചയാണ് കോളിന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഗ്രെഗ് വില്ലിസ് ശിക്ഷ വിധിച്ചത്.

ഡല്‍ഹിയിലെ കോളേജില്‍ പഠിക്കുമ്പോഴാണ് ജീതേന്ദര്‍ സഹപാഠിയായ പെണ്‍കുട്ടിയില്‍ ആകൃഷ്ടനായത്. തുടര്‍ന്നിയാള്‍ 2006ല്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചു. ഇതോടെ കോപാകുലനായ ജീതേന്ദര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവളെ ഭീഷണിപ്പെടുത്തി.

2007ല്‍ പെണ്‍കുട്ടി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി ഇന്ത്യ വിട്ടു. എന്നാല്‍ സിംഗ് തന്റെ ആഗ്രഹം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ജീതേന്ദര്‍ പെണ്‍കുട്ടിയുടെ പിതാവിനെ പീഡിപ്പിക്കാനും മര്‍ദ്ദിക്കാനും തുടങ്ങി. ഇതോടെ ജീതേന്ദറിനെതിരെ കേസായി. പെണ്‍കുട്ടിയില്‍ നിന്നും അകലം പാലിക്കാമെന്ന ഉറപ്പില്‍ ഇയാളെ പോലീസ് വിട്ടയച്ചു.

എന്നാല്‍ ജീതേന്ദര്‍ ന്യൂയോര്‍ക്കിലെത്തി പെണ്‍കുട്ടി പഠിക്കുന്ന അതേ കോളേജില്‍ പഠിക്കാനായി ചേര്‍ന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. ഇന്റേണ്‍ഷിപ്പിനായി പെണ്‍കുട്ടി കാലിഫോര്‍ണിയയിലേയ്ക്ക് പോയി. അവിടേയും ജീതേന്ദര്‍ എത്തി.

ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കി പെണ്‍കുട്ടി തിരിച്ച് ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ ഒപ്പം ജീതേന്ദറുമെത്തി. ഒരു ഐടി കമ്പനിയില്‍ ജോലി ലഭിച്ചതോടെ യുവതി 2011ല്‍ പ്ലാനോയിലേയ്ക്ക് മാറി. ഇവിടെയെത്തിയ ജീതേന്ദര്‍ യുവതിയുടെ വീട്ടില്‍ കയറി പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും ആഭരണങ്ങളും കവര്‍ന്നു. ഇത് ശ്രദ്ധയില്‌പെട്ട ഒരു അയല്‍ വാസിയാണ് പോലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് സിംഗ് അറസ്റ്റിലാവുകയായിരുന്നു.

SUMMARY: Washington: A 32-year-old Indian-origin man has been sentenced to 19 years of prison in the US for stalking a woman from New Delhi to Texas for nearly a decade.

 Indian stalker, Jailed, US,

Keywords: Indian stalker, Jailed, US, Washington, World.