Follow KVARTHA on Google news Follow Us!
ad

കെ ടി ജലീല്‍ മന്ത്രിയാകുമോ? സിപിഎം കേന്ദ്രങ്ങള്‍ ഉറപ്പിച്ചു പറയുന്നു, സംശയമില്ല

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ കെ ടി ജലീല്‍ Thiruvananthapuram, Muslim, Kerala,
തിരുവനന്തപുരം: (www.kvartha.com 08.02.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ കെ ടി ജലീല്‍ മന്ത്രിയാകുമെന്ന പ്രചാരണം വ്യാപകം. സിപിഎം കേന്ദ്രങ്ങളും സിപിഎമ്മുമായി അടുത്തുനില്‍ക്കുന്ന ചില മുസ്്‌ലിം സംഘടനകളും ഇത് കാര്യമായി ഏറ്റെടുത്തിട്ടുണ്ട്. പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ അംഗമായ ജലീലിനു സ്വീകരണ യോഗങ്ങളില്‍ സിപിഎം നല്‍കുന്ന പ്രാധാന്യം ജലീലിനെ കൂടുതല്‍ പദവികളിലേക്കു പരിഗണിക്കുന്നതിന്റെ സൂചനയായാണു കണക്കാക്കപ്പെടുന്നത്.

ജാഥാംഗങ്ങളുടെ കൂട്ടത്തില്‍ ആദ്യം ഇല്ലാതിരുന്ന അദ്ദേഹത്തെ രണ്ടാമതു കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ജലീലിന്റെ മികച്ച രാഷ്ട്രീയ പ്രസംഗം മാര്‍ച്ചിന്റെ സ്വീകരണ യോഗങ്ങളെ ഇളക്കിമറിക്കുന്നുണ്ട്. മുസ്്‌ലിം കേന്ദ്രങ്ങളില്‍ മാത്രമല്ല എല്ലായിടത്തും ജലീലിനു സിപിഎം മികച്ച പരിഗണനയാണു നല്‍കുന്നത്.

രണ്ടു തവണയായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ജലീലിനു മൂന്നാമതും സീറ്റുകൊടുക്കും. 2006ല്‍ കുറ്റിപ്പുറത്തും 2011ല്‍ തവനൂരിലുമാണ് ജലീല്‍ മല്‍സരിച്ചത്. തവനൂരിലായിരിക്കും ഇത്തവണയും മല്‍സരിക്കുക. മുമ്പ് കോണ്‍ഗ്രസില്‍ നിന്നു സിപിഎമ്മിലെത്തിയ ടികെ ഹംസയെ പരിഗണിച്ചതുപോലെയാണ് ജലീലിനെ സിപിഎം പരിഗണിക്കുന്നത്. ഹംസയെ ഒരു തവണ മന്ത്രിയും ചീഫ് വിപ്പും ലോക്‌സഭാംഗവുമാക്കിയിരുന്നു. അ്‌ദ്ദേഹം ഇപ്പോള്‍ സജീവമല്ല.

പാലോളി മുഹമ്മദുകുട്ടി പ്രായാധിക്യംമൂലം പിന്‍വാങ്ങുക കൂടി ചെയ്തതോടെ സിപിഎമ്മില്‍ പൊതുസ്വീകാര്യതയുള്ള മുസ്്‌ലിം നേതാക്കളില്ലാത്ത സ്ഥിതിയാണ്. മുന്‍ മന്ത്രി എളമരം കരീം മാത്രമാണ് പാര്‍ട്ടിയിലെ പ്രധാന മുസ്്‌ലിം നേതാവ്. കരീമിനെതിരേ ഉയര്‍ന്ന ആരോപണങ്ങളും വിജിലന്‍സ് അന്വേഷണവും പാര്‍ട്ടിയെ അസ്വസ്ഥമാക്കിയിരുന്നു. വിജിലന്‍സ് കേസില്‍ കുറ്റമുക്തനായെങ്കിലും കരീം ഇത്തവണ പാര്‍ട്ടി ചുമതലകളിലായിരിക്കും നിയോഗിക്കപ്പെടുകയെന്നാണു വിവരം. മല്‍സര രംഗത്തുണ്ടാകാന്‍ സാധ്യത കുറവാണ്.

യൂത്ത് ലീഗിന്റെ പ്രമുഖ നേതാവായിരിക്കെ രാജിവച്ച് സിപിഎം സ്വതന്ത്രനായി മല്‍സരിച്ച ജലീല്‍
ആദ്യ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയെയാണ്. അതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. സിപിഎമ്മുമായി ചേര്‍ന്നു നില്‍ക്കുമ്പോഴും അദ്ദേഹം പാര്‍ട്ടി അംഗത്വമെടുത്തിട്ടില്ല. വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിട്ടുമില്ല. ഇത് സമുദായത്തില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത ഉറപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളാണെന്നു ജലീലിന്റെ പുതിയ പദവി സാധ്യതകളേക്കുറിച്ചു പ്രചരിപ്പിക്കുന്നവര്‍ പറയുന്നു.

അതേസമയം, മങ്കടയില്‍ നിന്നു തുടര്‍ച്ചയായി സിപിഎം സ്വതന്ത്രനായി വിജയിച്ച മഞ്ഞളാംകുഴി അലിയെ സിപിഎം പരിഗണിക്കാതിരുന്നതുകൊണ്ട് അദ്ദേഹത്തിനു മുസ്്‌ലിം ലീഗില്‍ ചേരേണ്ടിവന്നത് ലീഗ് പ്രവര്‍ത്തകര്‍ ഇതിനു മറുപടിയായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

KVARTHA

Also Read:
മംഗളൂരുവില്‍ മരുന്ന് കുപ്പിയിലും, ഓട്‌സ് ടിന്നിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

Keywords: K T Jaleel will be LDF Minister,Says CPM Indirectly,Thiruvananthapuram, Muslim, Kerala.