Follow KVARTHA on Google news Follow Us!
ad

പതിവ് തെറ്റിയില്ല! ജെ എന്‍ യു വിവാദത്തില്‍ ബി ജെ പിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ; കന്‍ഹൈയ്യ ഇന്ത്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല

ന്യൂഡല്‍ഹി: (www.kvartha.com 17.02.2016) പതിവുപോലെ ജെ.എന്‍.യു വിവാദത്തിലും ബിജെപി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി ബിജെപി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ.Afzal Guru JNU, BJP,
ന്യൂഡല്‍ഹി: (www.kvartha.com 18.02.2016) പതിവുപോലെ ജെ എന്‍ യു വിവാദത്തിലും ബി ജെ പി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി ബി ജെ പി എം പി ശത്രുഘ്‌നന്‍ സിന്‍ഹ. ജെ എന്‍ യു എസ് യു പ്രസിഡന്റ് കന്‍ഹൈയ്യ കുമാര്‍ ഇന്ത്യ വിരുദ്ധമായോ ഭരണഘടന വിരുദ്ധമായോ ഒന്നും ചെയ്തിട്ടില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ.

കന്‍ഹൈയ്യയുടെ പ്രസംഗത്തിന്റെ വിവര്‍ത്തനം കേട്ടു. ഞങ്ങളുടെ ബീഹാറില്‍ നിന്നുള്ള കുട്ടിയാണ് ജെ എന്‍ യു എസ് യു പ്രസിഡന്റ്. അദ്ദേഹം ഇന്ത്യ വിരുദ്ധമായോ ഭരണഘടന വിരുദ്ധമായോ ഒന്നും പറഞ്ഞിട്ടില്ല സിന്‍ഹ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിന്‍ഹ തന്റെ നിലപാട് വ്യക്തമാക്കിയത്.

എത്രയും പെട്ടെന്ന് കന്‍ഹൈയ്യ കുമാറിനെ മോചിപ്പിക്കട്ടെ എന്ന പ്രാര്‍ത്ഥനയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. രാഷ്ട്രീയക്കാര്‍ക്ക് മാത്രമറിയാവുന്ന ഒരു പ്രതിസന്ധിയിലൂടെയാണിപ്പോള്‍ ജെ എന്‍ യു കടന്നുപോകുന്നത്. അന്താരാഷ്ട്ര പ്രശസ്തിയുള്ള, അസൂയാവഹമായ ചരിത്രമുള്ള സ്ഥാപനമാണിത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ് ഭീകരാക്രമണക്കേസ് പ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷീകദിനത്തില്‍ ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച പരിപാടിയെ തുടര്‍ന്ന് ഫെബ്രുവരി 12നാണ് കന്‍ഹൈയ്യ കുമാര്‍ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

BJP lawmaker Shatrughan Sinha has fired another salvo at the BJP government by saying that JNUSU president Kanhaiya Kumar has done nothing anti-national or against constitution.


SUMMARY: BJP lawmaker Shatrughan Sinha has fired another salvo at the BJP government by saying that JNUSU president Kanhaiya Kumar has done nothing anti-national or against constitution.

Keywords: Afzal Guru JNU, BJP,