Follow KVARTHA on Google news Follow Us!
ad

കെ സി വേണുഗോപാലിന് 35 ലക്ഷം നല്‍കി; കൊടുത്തുവിട്ടത് ഡ്രൈവറുടെ പക്കല്‍, ബിജു രാധാകൃഷ്ണന്‍

കെ.സി. വേണുഗോപാല്‍ എംപിക്ക് താന്‍ 35 ലക്ഷം രൂപ നല്‍കിയതായി സോളാര്‍ കേസിലെKochi, Allegation, Ramesh Chennithala, Kerala,
കൊച്ചി: (www.kvartha.com 30.11.2015) കെ.സി. വേണുഗോപാല്‍ എംപിക്ക് താന്‍ 35 ലക്ഷം രൂപ നല്‍കിയതായി സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ടീം സോളാര്‍ കമ്പനിക്ക് പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ അനുമതി കിട്ടാന്‍ വേണ്ടിയായിരുന്നു പണം നല്‍കിയത്. ഡ്രൈവര്‍ നാഗരാജന്റെ പക്കല്‍ രണ്ടുതവണകളായാണ് പണം നല്‍കിയത്. ആദ്യതവണ 25 ലക്ഷവും രണ്ടാമത് 10 ലക്ഷവുമായാണ് നല്‍കിയതെന്നും സോളര്‍ കമ്മിഷന് മുന്‍പാകെ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.

അനര്‍ട്ടിന്റെ ഏജന്‍സിയായി ടീം സോളാറിനെ നിയമിക്കാമെന്ന ഉറപ്പിന്മേലാണ് പണം
നല്‍കിയത്. എന്നാല്‍ സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ അദ്ദേഹവുമായി തെറ്റി. പിന്നീട് പണം തിരിച്ചു ചോദിച്ചെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ലെന്നും ബിജു ആരോപിച്ചു.

തന്നെ സ്വാധീനിക്കാന്‍ സോളാര്‍ കമ്മീഷന്‍ സെക്രട്ടറി ദിവാകരന്‍ ശ്രമിച്ചുവെന്നും കമ്മിഷന്റെ അഭിഭാഷകന്‍ ഹരികുമാറിന്റെ സാന്നിധ്യത്തിലാണ് ഇതിനുള്ള ശ്രമം നടത്തിയതെന്നും ബിജു ആരോപിച്ചു. താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചതിനുശേഷം വെളിപ്പെടുത്തല്‍ നടത്തിയാല്‍ മതിയെന്നായിരുന്നു ദിവാകരന്റെ നിലപാടെന്നും ബിജു രാധാകൃഷ്ണന്‍ മൊഴിയില്‍ പറയുന്നു.

Gave bribe to KC Venugopal twice: Biju Radhakrishnan, Kochi, Allegation, Ramesh Chennithala, Kerala.


Also Read:
മുളിയാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യം

Keywords: Gave bribe to KC Venugopal twice: Biju Radhakrishnan, Kochi, Allegation, Ramesh Chennithala, Kerala.