Follow KVARTHA on Google news Follow Us!
ad

224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം തകര്‍ന്നുവീണതായി ഈജിപ്ത്

ഈജിപ്തില്‍ നിന്നും 224 യാത്രക്കാരുമായി റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പുറപ്പെട്ട വിമാനംPrime Minister, Office, Terrorists, World,
കെയ്‌റോ: (www.kvartha.com 31.10.2015) ഈജിപ്തില്‍ നിന്നും 224 യാത്രക്കാരുമായി റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരണം. ഈജിപ്ത് പ്രധാനമന്ത്രി ശരീഫ് ഇസ്മായിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈജിപ്തിലെ ശറമുശൈഖില്‍ നിന്നും പുറപ്പെട്ടയുടനെയാണ് എയര്‍ബസ് എ 321 വിമാനം തകര്‍ന്നുവീണത്. അത്ര അറിയപ്പെടാത്ത റഷ്യന്‍ എയര്‍ലൈന്‍ കമ്പനിയായ കൊഗലിമാവിയ പ്രവര്‍ത്തിപ്പിക്കുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.

ഈജിപ്തിലെ സിനായ് മേഖലയില്‍ വെച്ച് വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായിരുന്നു. വിമാനം കാണാതായി അല്‍പ്പനിമിഷങ്ങള്‍ക്കം തന്നെ സിഗ്‌നല്‍ തുര്‍ക്കി എയര്‍കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതായി തുര്‍ക്കി അധികൃതര്‍ പറഞ്ഞു. ഇക്കാര്യം ഈജിപ്ത്യന്‍ വ്യോമയാന വിഭാഗം സ്ഥിരീകരിച്ചു. പിന്നീട് വിമാനം തകര്‍ന്നതായി ഈജിപ്ത് അറിയിക്കുകയായിരുന്നു.

റഷ്യന്‍ വിനോദസഞ്ചാരികളാണ് തകര്‍ന്ന വിമാനത്തില്‍ യാത്രചെയ്തവരില്‍ അധികവും. ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമാണ് ഈജിപ്തിലെ സിനായ് പ്രദേശം. 17 കുട്ടികളും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഈജിപ്ത് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. റഷ്യന്‍ ടൂറിസ്റ്റുകള്‍ ഏറെയെത്തുന്ന പ്രദേശമാണ് ശറമുശൈഖ്.


Also Read:
വോര്‍ക്കാടിയില്‍ തന്നെ അക്രമിക്കാന്‍ യു ഡി ഫ് ശ്രമിച്ചെന്ന് എം പി; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി

Russian passenger aircraft with 220 onboard crashes over Egypt, Prime Minister, Office, Terrorists,

Keywords: Russian passenger aircraft with 220 onboard crashes over Egypt, Prime Minister, Office, Terrorists, World.