വെടിവെപ്പ്: വസീം അക്രത്തോട് മാപ്പു പറഞ്ഞ് മുഖ്യപ്രതി

ഇസ്ലാമാബാദ്: (www.kvartha.com 31.08.2015) ക്രിക്കറ്റ് താരം വസീം അക്രത്തിനെ വെടിവെച്ച കേസില്‍ മുഖ്യപ്രതിയുടെ മാപ്പപേക്ഷ. പാക് പോലീസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതി മേജര്‍ അമീറുല്‍ റഹ്മാനാണ് അക്രത്തിന് മാപ്പപേക്ഷ എഴുതി നല്‍കിയത്.

വെടിവെപ്പ് സംഭവം ദുഖകരമായിപ്പോയെന്നും താനും തന്റെ കുടുംബവും അക്രത്തിന്റെ വലിയ ആരാധകരാണെന്നും അമീറുല്‍ റഹ്മാന്‍ കത്തില്‍ പറയുന്നു.

ആഗസ്റ്റ് 6നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമീറുല്‍ റഹ്മാന്‍ സഞ്ചരിച്ച കാര്‍ അക്രത്തിന്റെ കാറില്‍ വന്നിടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ അമീറുല്‍ റഹ്മാന്‍ അക്രത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തുകയായിരുന്നു.

വെടിവെപ്പില്‍ പരിക്കേല്‍ക്കാതെ അക്രം രക്ഷപ്പെട്ടിരുന്നു.

Pakistan, Wasim Akram, Cricket Legend, Road Rage, Shooting,


SUMMARY: Following a road rage incident in which an unidentified person opened fire at cricket legend Wasim Akram, Pakistani police detained a prime suspect.

Keywords: Pakistan, Wasim Akram, Cricket Legend, Road Rage, Shooting,
Previous Post Next Post