പോലീസ് ക്യാമ്പില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

പേരൂര്‍ക്കട: (www.kvartha.com 31.08.2015) പോലീസ് ക്യാമ്പില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. സ്‌പെഷ്യല്‍ ആംഡ് പോലീസ് (എസ്.എ.പി) ക്യാമ്പില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം പണയില്‍ വീട്ടില്‍ അബ്ദുള്‍ റഷീദിനെയാണ് (53) തിങ്കളാഴ്ച രാവിലെ ഛര്‍ദ്ദിച്ച് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ക്യാമ്പിലെ വര്‍ക്ക് ഷോപ്പിന്റെ ഗാര്‍ഡ് ഡ്യൂട്ടി  നോക്കിയിരുന്നത് അബ്ദുള്‍ റഷീദാണ്.  വര്‍ക്ക് ഷോപ്പിന്റെ  ഗേറ്റ് തുറക്കാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ആറുമണിയോടെ പുതിയ ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്‍  മതില്‍ ചാടിക്കടന്നു നോക്കിയപ്പോഴാണ്  വര്‍ക്ക്‌ഷോപ്പിനു സമീപം റഷീദിനെ മരിച്ചനിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല .

മൃതദേഹം കണ്ടെത്തുമ്പോള്‍ റഷീദ് യൂണിഫോമിലായിരുന്നില്ല . സംഭവത്തെ തുടര്‍ന്ന് ബറ്റാലിയന്‍ എ.ഡി.ജി.പി ഋഷിരാജ്‌സിംഗ്, എസ്.എ.പി കമാന്‍ഡന്റ്, കണ്‍ട്രോള്‍ റൂം എ.സി, പേരൂര്‍ക്കട സി.ഐ എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. തുടര്‍ന്ന്  പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

എസ്.എ.പി ക്യാമ്പിന്റെ പിന്‍ഭാഗത്തുള്ള വര്‍ക്ക് ഷോപ്പില്‍ എന്തു സംഭവിച്ചാലും പുറത്തുള്ളവര്‍ക്ക്

അറിയാന്‍ കഴിയില്ല. ഗാര്‍ഡ് ഡ്യൂട്ടിക്ക് നില്‍ക്കുന്നവരെ മേലുദ്യോഗസ്ഥര്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണമെന്നും നിയമമുണ്ട്. എന്നാല്‍, റഷീദ് മരിച്ചിട്ടും ആ വിവരം രാത്രിയില്‍ തന്നെ അറിയാന്‍ കഴിയാതിരുന്നത് പരിശോധനയില്‍ വന്ന വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

അവധിയെടുത്ത് വിദേശത്ത് ജോലി തേടിപ്പോയിരുന്ന റഷീദ് മൂന്നു വര്‍ഷം മുമ്പാണ് സര്‍വീസില്‍ തിരികെ പ്രവേശിച്ചത്. അതുകൊണ്ടാണ് റഷീദിന് സര്‍വ്വീസില്‍ ഇപ്പോഴും സ്ഥാനക്കയറ്റം ലഭിക്കാതെ പോയത്. ഫിറോസ ആണ് റഷീദിന്റെ ഭാര്യ. മക്കള്‍: ഷിജിന്‍,ഷെറിന്‍.

Policeman  found dead under mysterious circumstances, Medical College, hospital, Dead Body, Holidays, Kerala.


Also Read:
കാഞ്ഞങ്ങാട്ടെ ബഹുനില കെട്ടിടം വിജിലന്‍സ് പരിശോധിച്ചു

Keywords: Policeman  found dead under mysterious circumstances, Medical College, hospital, Dead Body, Holidays, Kerala.
Previous Post Next Post