Follow KVARTHA on Google news Follow Us!
ad

ദൃശ്യം ഹിന്ദിയിലും തരംഗമാകുമെന്ന് ഉറപ്പ്; ചിത്രത്തിന്‍റെ ട്രെയിലര്‍ ഇത് വരെ കണ്ടത് 4.1 ദശലക്ഷം ആളുകള്‍

അജയ് ദേവ്ഗന്‍ നായകനായ ബോളിവുഡ് ചിത്രം ദൃശ്യത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി ഇത് വരെ കണ്ടത് 4.1 ദശലക്ഷം ആളുകള്‍. Trailer of Bollywood movie 'Drishyam' crosses four million views in You Tube.

(www.kvartha.com 30/06/2015) അജയ് ദേവ്ഗന്‍ നായകനായ ബോളിവുഡ് ചിത്രം ദൃശ്യത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി ഇത് വരെ കണ്ടത് 4.1 ദശലക്ഷം ആളുകള്‍. ഉടന്‍ തന്നെ റിലീസിനൊരുങ്ങുന്ന ചിത്രം വന്‍ വിജയമായിരിക്കുമെന്ന ശുഭസൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.


മലയാളത്തില്‍ സൂപര്‍ താരം മോഹന്‍ലാല്‍ അഭിനയിച്ച് കളക്ഷന്‍ റിക്കോര്‍ഡുകള്‍ തിരുത്തിയ ദൃശ്യത്തിന്‍റെ ഹിന്ദി റീമെയ്ക്കാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്നത്. മലയാളത്തില്‍ ലാല്‍ ചെയ്ത കഥാപാത്രമാണ് ഹിന്ദിയില്‍ അജയ് ദേവ്ഗന്‍ അവതരിപ്പിക്കുക. മീനയുടെ കഥാപാത്രം ശ്രീയ ശരണും, ആശാ ശരത് ചെയ്ത പോലീസ് വേഷം തബുവുമാണ് കൈകാര്യം ചെയ്യുന്നത്.

നിഷികാന്ത് കമതാണ് ചിത്രത്തിന്‍റെ സംവിധായകന്‍. കുമാര്‍ മംഗത് പതക്, അജിത്‌ അന്തരെ, അഭിഷേക് പതക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Drishyam, Ayaj Devgan, Tabu, Bollywood, Movie, Trailer

SUMMARY: Trailer of Bollywood movie 'Drishyam' crosses four million views in You Tube. The film is starred by Ajay Devgan and Shriya Saran.

Keywords: Drishyam, Ayaj Devgan, Tabu, Bollywood, Movie, Trailer