Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ അശ്ലീല എമോജി ഉപയോഗിച്ചാല്‍ 5 ലക്ഷം ദിര്‍ഹം പിഴ; അല്ലെങ്കില്‍ 3 വര്‍ഷം തടവ്

ദുബൈ: (www.kvartha.com 19/05/2015) യുഎഇയില്‍ മദ്ധ്യവിരലുയര്‍ത്തിയുള്ള ആംഗ്യം കാണിക്കുന്നയാള്‍ ജയിലിലാകുമെന്ന് നമുക്ക് ഏവര്‍ക്കുമറിയാം.UAE, Dubai, Emoji, Jail, Fine, Social networking sites,
ദുബൈ: (www.kvartha.com 19/05/2015) യുഎഇയില്‍ മദ്ധ്യവിരലുയര്‍ത്തിയുള്ള ആംഗ്യം കാണിക്കുന്നയാള്‍ ജയിലിലാകുമെന്ന് നമുക്ക് ഏവര്‍ക്കുമറിയാം. എന്നാല്‍ മദ്ധ്യവിരലുയര്‍ത്തുന്ന എമോജി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുകയോ സന്ദേശമായി അയക്കുകയോ ചെയ്താല്‍ ജയിലിലാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

മൈക്രോസോഫ്റ്റിന്റെ പുതിയ വിന്‍ഡോസ് 10ല്‍ മദ്ധ്യവിരലുയര്‍ത്തുന്ന എമോജിയുണ്ടാകുമെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് നിയമവിദഗ്ദ്ധരും പോലീസും ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിന്‍ഡോസ് 10 പുറത്തിറങ്ങും.

യുഎഇയില്‍ ഇതൊരു കുറ്റകൃത്യമാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് 5,00,000 ദിര്‍ഹം പിഴയോ അല്ലെങ്കില്‍ 3 വര്‍ഷം തടവോ ലഭിക്കാം. കേസില്‍ അകപ്പെടുന്നയാള്‍ ഒരു വിദേശിയാണെങ്കില്‍ അയാളെ നാടുകടത്താനും സാധ്യതയുണ്ടെന്ന് ക്രിമിനല്‍ അഭിഭാഷകന്‍ അബ്ദുല്ല യൂസുഫ് അല്‍ നസീര്‍ പറയുന്നു.

UAE, Dubai, Emoji, Jail, Fine, Social networking sites,

SUMMARY
: Most people know that flicking the middle finger at someone in the UAE could land you in prison.

Keywords: UAE, Dubai, Emoji, Jail, Fine, Social networking sites,