Follow KVARTHA on Google news Follow Us!
ad

മരണത്തിന് ശേഷം നമുക്ക് എന്ത് സംഭവിക്കും? ഇതാ മരണത്തില്‍ നിന്നും തിരിച്ചെത്തിയ 6 പേരുടെ അനുഭവങ്ങള്‍

ന്യൂയോര്‍ക്ക്: (www.kvartha.com 20/04/2015) പ്രപഞ്ചത്തെ പോലെ തന്നെ നിഗൂഢമാണ് മരണവും. മരണത്തിന് ശേഷം നമുക്ക് എന്താണ് സംഭവിക്കുക എന്നറിയാമോ? അടുത്തിടെ റെഢിറ്റ് ഉപയോക്താക്കളോട് ഈ ചോദ്യമുന്നയിച്ചു. Life After Death, Reddit, Person,
ന്യൂയോര്‍ക്ക്: (www.kvartha.com 20/04/2015) പ്രപഞ്ചത്തെ പോലെ തന്നെ നിഗൂഢമാണ് മരണവും. മരണത്തിന് ശേഷം നമുക്ക് എന്താണ് സംഭവിക്കുക എന്നറിയാമോ? അടുത്തിടെ റെഢിറ്റ് ഉപയോക്താക്കളോട് ഈ ചോദ്യമുന്നയിച്ചു.

ക്ലിനിക്കലായി മരണം സംഭവിക്കുകയും ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയവരില്‍ നിന്നുമാണ് റെഢിറ്റ് മറുപടികള്‍ തേടിയത്. നൂറുകണക്കിന് മറുപടികളാണ് റെഢിറ്റിന് ലഭിച്ചത്. ചിലര്‍ ഒരു പ്രകാശമാണ് കണ്ടത്. കണ്ണഞ്ചിക്കുന്ന പ്രകാശം. മറ്റ് ചിലരാകട്ടെ, ചിലരുമായി ഇടപഴകുന്നതിന്റെ അനുഭവമാണ് പങ്കിട്ടത്. മൂന്നാമത്തെ വിഭാഗമാകട്ടെ സ്വന്തം മരണവും അനന്തരം നടക്കുന്നതുമായ കാര്യങ്ങള്‍ നോക്കി നില്‍ക്കുകയായിരുന്നു. എന്നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

അതില്‍ ചില അനുഭവങ്ങളാണ് താഴെയുള്ളത്.

1. എന്നെ ആന്‍ ജിയോഗ്രാമിന് വിധേയമാക്കുകയായിരുന്നു. ഞാനപ്പോള്‍ എണീറ്റിരുന്നു. സ്‌ക്രീനിലേയ്ക്ക് നോക്കി. ഡോക്ടറോട് സംസാരിച്ചു. അപായ സൂചന നല്‍കി അലാറം മുഴങ്ങുകയും എല്ലാവരും പരിഭ്രാന്തരാകുന്നതും ഞാന്‍ കണ്ടു. എന്റെ ലോകം മൃദുവും മൂടല്‍ മഞ്ഞ് നിറഞ്ഞതുമായി മാറി. എല്ലാം ഇരുട്ടിലേയ്ക്ക് മറഞ്ഞു. അവനെ നമുക്ക് തിരിച്ചുകിട്ടിയെന്ന് ഡോക്ടര്‍ പറയുന്നതും ഞാനെന്റെ കണ്ണുകള്‍ തുറക്കുന്നതുമാണ് പിന്നീടെന്റെ ഓര്‍മ്മയിലുള്ളത്. മറ്റെന്തിനേക്കാളും സമാധാനമുള്ള അനുഭവമായിരുന്നു അത്.

Life After Death, Reddit, Person,

2. അന്ന് ക്ലാസ് റെപ്രസന്റേഷന്‍ നടക്കുമ്പോഴാണ് ഞാന്‍ കുഴഞ്ഞുവീഴുന്നത്. എന്റെ ശ്വാസവും രക്തയോട്ടവും നിലച്ചു. അറ്റമില്ലാത്ത ഒരു പൊത്തിലൂടെ ഞാന്‍ അതിവേഗം പൊയ്‌ക്കൊണ്ടിരുന്നു. അപ്പോള്‍ എന്റെ സമീപത്തുള്ളവര്‍ സഹായത്തിനായി കരയുന്നത് കേള്‍ക്കാമായിരുന്നു. പിന്നീട് ഞാന്‍ ജീവിതത്തിലേയ്ക്ക് തിരികെയെത്തി. എന്റെ മരണത്തിന് തൊട്ടുമുന്‍പോ ശേഷമോ ഉണ്ടായ ഒന്നും എനിക്ക് ഓര്‍മ്മയില്ലായിരുന്നു.

Life After Death, Reddit, Person,

3. മയക്കുമരുന്ന് കഴിച്ച് കഴിച്ച് എന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചു. സ്വപ്നം കാണാതെ ഉറങ്ങുന്നതുപോലെയുള്ള അനുഭവമായിരുന്നു അത്. ഒന്നും കാണുന്നുണ്ടായിരുന്നില്ല.

Life After Death, Reddit, Person,

4. 2014 ഫെബ്രുവരിയില്‍ ജോലി സംബന്ധമായ മീറ്റിംഗിനിടയിലാണ് ഞാന്‍ കുഴഞ്ഞുവീണത്. ഏതാണ്ട് 5 മിനിട്ടോളം എന്റെ പള്‍സോ ഹൃദയ ധമനികളോ അനങ്ങിയില്ല. സംഭവത്തിന് ഒരു മണിക്കൂര്‍ മുന്‍പുള്ള കാര്യങ്ങളും അതിന് രണ്ട് ദിവസം ശേഷമുള്ള കാര്യങ്ങളുമാണ് എനിക്ക് ഓര്‍മ്മയിലുള്ളത്. ഞാന്‍ അബോധാവസ്ഥയിലായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

Life After Death, Reddit, Person,

5. എന്റെ ഹൃദയസ്പന്ദനം ഏതാണ്ട് 40 സെക്കന്റോളം നിലച്ചു. സ്വപ്നം കാണാതെ ഉറങ്ങുന്ന ഒരു അനുഭൂതിയിലായിരുന്നു ഞാന്‍. എനിക്ക് എന്നെക്കുറിച്ച് ഒരു ബോധവുമുണ്ടായിരുന്നില്ല.

Life After Death, Reddit, Person,

6. ആരും ശല്യപ്പെടുത്താത്ത പരിപൂര്‍ണമായ, പരിശുദ്ധമായ, ഇടതടവില്ലാത്ത ഉറക്കം. അവിടെ സ്വപ്നങ്ങളുമുണ്ടായില്ല

Life After Death, Reddit, Person,
SUMMARY: There are those who felt nothing at all; those who had an experience of light and some interaction with another person/being; and those who felt they could watch what was happening while they were "dead" without being able to do anything.

Keywords: Life After Death, Reddit, Person,