Follow KVARTHA on Google news Follow Us!
ad

യു എസ് മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ് റൈസും ലാദനും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം വൈറലാകുന്നു

അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ് റൈസും അല്‍ ക്വയ്ദ സ്ഥാപകന്‍ New York, America, Photo, Meeting, Afghanistan, World,
ന്യൂയോര്‍ക്ക് : (www.kvartha.com 05.03.2015) അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ് റൈസും അല്‍ ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദനും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ബാറില്‍ ഇവരുവരും നില്‍ക്കുന്ന ചിത്രമാണെന്ന രീതിയിലാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.

ബാറില്‍ ഇരുവരും വൈന്‍ കഴിക്കാനെത്തിയപ്പോഴാണ് ചിത്രം എടുത്തതെന്നാണ് പ്രചാരണം.
Newly Released Photo of Condoleezza Rice and Osama Bin Laden   6 commentsചിത്രത്തിന്റെ ആധികാരികത പലയിടങ്ങളിലും ചോദ്യം ചെയ്യുന്നുണ്ട്. ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെടുന്നതിന് രണ്ടാഴ്ചമുമ്പാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമാക്കുന്നു.

അതേസമയം, ഒസാമയെ ചതിയില്‍പെടുത്തുകയായിരുന്നു കോണ്ടലീസയുടെ ലക്ഷ്യമെന്നുള്ള വിശദീകരണവും നല്‍കുന്നുണ്ട്. പേരു വെളിപ്പെടുത്താത്ത സിഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഒസാമയില്‍നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തലായിരുന്നു കോണ്ടലീസയുടെ ലക്ഷ്യമെന്നാണ് വിശദീകരണത്തില്‍ പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പെരിയ കേന്ദ്രസര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ തൃശൂരില്‍ കാറപകടത്തില്‍ മരിച്ചു

Keywords: Newly Released Photo of Condoleezza Rice and Osama Bin Laden  6 comments, New York, America, Photo, Meeting, Afghanistan, World.

Post a Comment