Follow KVARTHA on Google news Follow Us!
ad

ഗെയിംസില്‍ മുങ്ങിയ ലാപ് ടോപുകള്‍ പൊങ്ങും; നേരറിയാന്‍ സി.ബി.ഐ

ദേശീയ ഗെയ്‌സില്‍ മുങ്ങിയ ലാപ്‌ടോപ് ഉള്‍പെടെ പൊങ്ങും. നേരറിയാന്‍ സി.ബി.ഐ വേണമെന്നാവശ്യപ്പെട്ട് ശിവന്‍കുട്ടി എം എല്‍ എ ഹൈക്കോടതിയില്‍ CBI, National Games, Shivan Kutty M L A, Laptop, Corruption, Cheif Minister, Umman Chandy, Thiruvanchoor Radhakrishnan,
കൊച്ചി: (www.kvartha.com 05/03/2015) ദേശീയ ഗെയിംസില്‍ മുങ്ങിയ ലാപ്‌ടോപ് ഉള്‍പെടെ പൊങ്ങും. നേരറിയാന്‍ സി.ബി.ഐ വേണമെന്നാവശ്യപ്പെട്ട് ശിവന്‍കുട്ടി എം.എല്‍.എ ഹൈക്കോടതിയില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെ കൂടി കക്ഷിയാക്കിയാണ് പരാതി.

ഉദ്ഘാടന സമാപന ചടങ്ങുകളില്‍ വന്‍ അഴിമതിയാണ് നടന്നത്. 20.5 കോടി ഉദ്ഘാടന ചടങ്ങിലേക്ക് വകയിരുത്തിയിരുന്നെങ്കിലും 15.5 കോടി നിശ്ചയിച്ചു. എ.ആര്‍ റഹ്മാനെ വിളിക്കുന്നതിനായി നാലര കോടി വകയിരുത്തി. എന്നാല്‍ എ.ആര്‍ റഹ്മാനെ ബന്ധപ്പെടുകയോ ക്ഷണിക്കുകയോ ചെയ്തില്ല. പകരം മോഹന്‍ലാലിനെ 1.60 കോടി നല്‍കി ലാലിസം പരിപാടി സംഘടിപ്പിച്ചു.

നേരത്തെ റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ പാടി ജനങ്ങളെ കബളിപ്പിച്ചതിന് മോഹന്‍ലാലും മറുപടി പറയണം. പരിപാടിയോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് 2500 രൂപയുടെ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പലര്‍ക്കും 800 രൂപയുടെ സാധനങ്ങളാണ് വിതരണം ചെയ്തത്. മീഡിയ സെന്ററിലേക്ക് 500 ലാപ്‌ടോപ് വാങ്ങിയെന്ന് പറഞ്ഞിരുന്നെങ്കിലും 50 എണ്ണം വാങ്ങിയ ഉടനെ കാണാതായി. 450 എണ്ണം എവിടെയെന്ന സംഘാടകര്‍ക്ക് പോലും അറിയില്ല.

ഗെയിംസ് സ്‌റ്റേഡിയം നിര്‍മാണം നടത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും പണി പൂര്‍ത്തിയാക്കിയിരുന്നില്ല. സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിര്‍മാണ ഇനത്തില്‍ 20 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. കാലാവധി കഴിഞ്ഞ ജര്‍മന്‍ നിര്‍മിത സാധന സാമഗ്രികളാണ് ഇതിനായി ഉപയോഗിച്ചത്. കായികോപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ 31 കോടി അഴിമതി നടന്നു. കായികോപകരണങ്ങള്‍ ഗെയിംസിനോടനുബന്ധിച്ച് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും വാടകയ്‌ക്കെടുത്തു.

എം.എല്‍.എമാര്‍ക്കും മുന്‍മന്ത്രിമാര്‍ക്കും ചടങ്ങില്‍ അനാദരവാണ് കിട്ടിയത്. കേരളത്തിന്റെ തനത് കലാരൂപത്തെ അപമാനച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള സിഗ്‌നേച്ചര്‍ ഫിലിമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൗജന്യമായിട്ടാണ് അഭിനിയച്ചത്. എന്നിട്ടും 20 ലക്ഷം ചിലവായതായാണ് കണക്ക്. ഇങ്ങനെ തട്ടിപ്പിന്റെ നിരവധി തെളിവുകളുമായാണ് എം.എല്‍.എ കോടതിയിലെത്തിയിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: CBI, National Games, Shivan Kutty M L A, Laptop, Corruption, Chief Minister, Oommen Chandy, Thiruvanchoor Radhakrishnan. 

Post a Comment