Follow KVARTHA on Google news Follow Us!
ad

മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജു അതിഥി താരമായെത്തുന്നു

മോഹന്‍ലാല്‍ നായകനായ രഞ്ജിത് ചിത്രത്തില്‍ മഞ്ജു അതിഥിയായെത്തുന്നു. രഞ്ജിത്തിന്റെKochi, Actress, Report, Director, Music Director, Cinema, Kerala,
കൊച്ചി: (www.kvartha.com 30/03/2015) മോഹന്‍ലാല്‍ നായകനായ രഞ്ജിത് ചിത്രത്തില്‍ മഞ്ജു അതിഥിയായെത്തുന്നു. രഞ്ജിത്തിന്റെ പുതിയ ചിത്രം ലോഹത്തില്‍ ആണ് മഞ്ജു അതിഥി വേഷത്തിലെത്തുന്നത്. രഞ്ജിതിന്റെ അസിസ്റ്റന്റായി മൈഥിലിയും ചിത്രത്തില്‍ പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

നേരത്തെ മോഹന്‍ലാല്‍- മഞ്ജു കൂട്ടുകെട്ടില്‍ രഞ്ജിത് ഒരു ചിത്രം ഒരുക്കുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് രഞ്ജിത് ലോഹമെടുക്കുന്നത്. അതില്‍ മഞ്ജുവിന് അതിഥി വേഷം നല്‍കുകയും ചെയ്തു.

ചിത്രത്തില്‍ ലാലിന്റെ നായിക മഞ്ജുവാണെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ ആന്‍ഡ്രിയ ജെറമിയയാണ് ചിത്രത്തിലെ നായിക. രഞ്ജിതിന്റെ പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിലൂടെ മലയാള സിനിമയിലെത്തിയ മൈഥിലിയുടെ സിനിമയുടെ പിന്നണയിലേക്കുള്ള ചുവടുമാറ്റം കൂടിയാണ് ലോഹം. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിച്ചത്.
 Mohanlal teams up with Ranjith for Loham, Kochi, Actress, Report, Director, Music Director,
നീണ്ട ഇടവേളക്ക് ശേഷം മീശ പിരിച്ച ലാലിനെയായിരിക്കും  ലോഹത്തിലൂടെ പ്രേക്ഷകര്‍ക്ക്
കാണാനാവുക. അജ്മല്‍ അമീറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാടമ്പിക്ക് ശേഷം ലാലും അജ്മലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ എസ്. കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ് കുമാറാണ് ക്യാമറാമാന്‍. ശ്രീവല്‍സന്‍ ജെ.മേനോനാണ് സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Manju Warrier And Mythili To Join 'Lohan' Team, Kochi, Actress, Report, Director, Music Director, Cinema, Kerala.

Post a Comment