Follow KVARTHA on Google news Follow Us!
ad

നിസാമിനെ രക്ഷിക്കാന്‍ ഡി ജി പി ശ്രമിച്ചു: ജോര്‍ജിന്റെ ആരോപണം അന്വേഷിക്കണമെന്ന് കോടിയേരി

ഗേറ്റു തുറക്കാന്‍ വൈകിയെന്നാരോപിച്ച് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെKozhikode, Flat, P.C George, Kodiyeri Balakrishnan, V.S Achuthanandan, CPM, Conference, Kerala,
കോഴിക്കോട്: (www.kvartha.com 05.03.2015) ഗേറ്റു തുറക്കാന്‍ വൈകിയെന്നാരോപിച്ച് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ശ്രമിച്ചു എന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ആരോപണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുകളുണ്ടെങ്കില്‍ ജോര്‍ജ് അത് പുറത്തുവിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Kozhikode, Flat, P.C George, Kodiyeri Balakrishnan, V.S Achuthanandan, CPM, Conference, Kerala,നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ നിസാമിന്  ഉന്നതരുമായി വഴിവിട്ട ബന്ധമുണ്ട്. ഇതാണ് ഇയാള്‍ക്കെതിരെ 'കാപ്പ' ചുമത്താന്‍ കഴിയാതെ പോയത്. അതേസമയം ആരുമായാണ് നിസാമിന് ബന്ധമുള്ളതെന്ന് കണ്ടെത്തണം. പോലീസിന്റെ ഭാഗത്തുനിന്നും നിസാമിന് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നതായുള്ള വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്. ഇതെല്ലാം പുറത്ത് കൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നും കോടിയേരി വ്യക്തമാക്കി.

സി പി എം സമ്മേളനത്തിനിടെ വേദിവിട്ടുപോയ വി.എസിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍  സി.പി.എമ്മിന് ധൃതിയില്ല. ഇക്കാര്യത്തില്‍ പി.ബിയാണ് തീരുമാനം എടുക്കേണ്ടത്. ഒരു അംഗം പോലും നഷ്ടപ്പെടാതിരിക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ധനമന്ത്രി കെ. എം മാണിക്ക് വേണ്ടി എല്‍.ഡി.എഫ് ഒരിക്കലും വാതില്‍ തുറന്നിട്ടിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പ്രതികരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kozhikode, Flat, P.C George, Kodiyeri Balakrishnan, V.S Achuthanandan, CPM, Conference, Kerala.

Post a Comment