Follow KVARTHA on Google news Follow Us!
ad

ഡി ജി പിക്കെതിരായ തെളിവ് കേട്ടാല്‍ ചെന്നിത്തല വാപൊളിച്ചിരിക്കും: പി സി ജോര്‍ജ്

ഡി.ജി.പി കെ.എസ് ബാലസുബ്രമണ്യത്തിനെതിരായ തെളിവ് കേള്‍ക്കുമ്പോള്‍ Thiruvananthapuram, P.C George, Ramesh Chennithala, Allegation, Kerala,
തിരുവനന്തപുരം: (www.kvartha.com 05.03.2015) ഡി.ജി.പി കെ.എസ് ബാലസുബ്രമണ്യത്തിനെതിരായ തെളിവ് കേള്‍ക്കുമ്പോള്‍ ആഭ്യന്തരമന്ത്രി വാപൊളിച്ചിരിക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഡി.ജി.പിക്കെതിരെ തെളിവ് കിട്ടിയാലല്ലേ സംശയമുണ്ടാവൂ എന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഗേറ്റു തുറക്കാന്‍ വൈകിയെന്നാരോപിച്ച് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിസാം.

Thiruvananthapuram, P.C George, Ramesh Chennithala, Allegation, Kerala, ജോര്‍ജിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഡി.ജി.പിയില്‍ പൂര്‍ണവിശ്വാസമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ്. കഴിയുമെങ്കില്‍ വ്യാഴാഴ്ച രാത്രി തന്നെ തെളിവ് കൈമാറുമെന്നും  തെളിവ് കിട്ടാത്തിടത്തോളം കാലം ഡി.ജി.പിയെ സംരക്ഷിക്കാന്‍ മന്ത്രി ബാധ്യസ്ഥനാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രമണ്യം ഇടപെട്ടെന്നാണ് പി.സി. ജോര്‍ജിന്റെ ആരോപണം. നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടെന്നും ഇതിന്റെ തെളിവ് തന്റെ കൈയിലുണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഗോള്‍ഡ് ഹില്‍ 'മഹര്‍ 2015' ഏപ്രില്‍ 5ന്; സമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്നത് 15 നിര്‍ധന കുടുംബത്തിലെ വധു വരന്മാര്‍
Keywords: Thiruvananthapuram, P.C George, Ramesh Chennithala, Allegation, Kerala.

Post a Comment