Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ദ്രാവിഡ് പുകയിലവിരുദ്ധ പരസ്യത്തിന്റെ ഭാഗമാകും

രശ്രീ രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുകയില നിയന്ത്രണ പരസ്യങ്ങളും പോസ്റ്ററുകളും ആരോഗ്യ സെക്ര'റി ശ്രീ ബി പി ശര്‍മ്മ പുറത്തിറക്കി. Rahul Dravid, smoking, advertisement, poster, health, central family welfare,
ന്യൂഡല്‍ഹി: (www.kvartha.com 05/03/2015) രാഹുല്‍ ദ്രാവിഡിനെ ഉള്‍പെടുത്തിക്കൊണ്ടുള്ള പുകയില നിയന്ത്രണ പരസ്യങ്ങളും പോസ്റ്ററുകളും ആരോഗ്യ സെക്രട്ടറി ബിപി ശര്‍മ പുറത്തിറക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും, ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ ഘടകവും ചേര്‍ന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെയും, ഹൃദയ് ന്റെയും സഹായത്തെടെയാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.

രാഹുല്‍ ദ്രാവിഡ് പരസ്യങ്ങളുടെ ഭാഗമാകുന്നത് യുവാക്കള്‍ പുകയിലയുത്പന്നങ്ങളില്‍ നിന്നും പിന്തിരിയുന്നതിന് പ്രചോദനമേകുമെന്ന് ബി.പി ശര്‍മ പറഞ്ഞു. പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങളെത്തുടര്‍ന്നുള്ള മരണസംഖ്യ ഇന്ത്യയില്‍ പ്രതിവര്‍ഷം എട്ട് ലക്ഷത്തിനും ഒമ്പത് ലക്ഷത്തിനുമിടയിലാണ്.

ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ശ്രാവ്യ, ദൃശ്യ പരസ്യങ്ങള്‍ ടിവി, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയും, സ്‌കൂള്‍, പൊതു സ്ഥലങ്ങള്‍, റെയില്‍വേ കമ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Rahul Dravid, Smoking, Advertisement, Poster, Health, Central Family Welfare. 

Post a Comment