Follow KVARTHA on Google news Follow Us!
ad

കലാഭവന്‍ മണിയെ പിന്‍തുണച്ച സെന്‍കുമാറിനോട് രാജിവെച്ചുകൂടേയെന്ന് കോടതി

കലാഭവന്‍ മണിയെ പിന്‍താങ്ങിയ ടി പി സെന്‍കുമാറിന് ഹൈക്കോടിതിയുടെ രൂക്ഷ വിമര്‍ശനം Kalabhavan Mani, Senkumar, High Court , case, inspection, forest case,
കൊച്ചി: (www.kvartha.com 05/03/2015) കലാഭവന്‍ മണിയെ പിന്‍താങ്ങിയ ടി.പി സെന്‍കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമൂഹത്തിലെ താഴ്ന്ന തട്ടിലുള്ളവരോടും ഉയര്‍ന്നവരോടും പോലീസിനു വിവേചനം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സെന്‍ കുമാര്‍ രാജി വെയ്ക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

വാഹന പരിശോധനക്കിടെ സിനിമാ നടന്‍ കലാഭവന്‍ മണിയുടെ വാഹനം വനപാലകര്‍ തടഞ്ഞ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെ കോടതി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. പോലീസ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ കേന്ദ്ര മന്ത്രിയുടെ കൂടി സാന്നിധ്യത്തില്‍ ഈ ഉദ്യോഗസ്ഥന്‍ നടത്തിയ പ്രസംഗത്തിന്റെ സീഡി പരിശോധിച്ചതില്‍ നിന്ന് കലാഭവന്‍ മണിക്കെതിരെ വിവേചനപരമായ നിലപാട് പോലീസ് സ്വീകരിക്കുന്നുവെന്ന അഭിപ്രായം ഹര്‍ജിക്കാരന്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.

വെള്ളക്കാര്‍ക്ക് സല്യൂട്ടും കറുത്തവന് പീഡനവും നല്‍കുന്ന പഴയ കാലം ഇപ്പോഴും തുടരുകയാണെന്ന് പ്രസംഗിച്ച സെന്‍കുമാര്‍ പിന്നീട് ഈ വിവേചനം കലാഭവന്‍ മണിക്കെതിരായ അന്വേഷണവുമായി ബന്ധിപ്പിക്കുകയായിരുന്നു. താഴെക്കിടയില്‍ നിന്നും ദരിദ്ര സാഹചര്യത്തില്‍ നിന്നും വളര്‍ന്നുവന്ന മണിയോട് വിവേചനം കാട്ടുന്നുവെന്നു തന്നെയാണ് പ്രസംഗത്തിലുള്ളത്. കലാഭവന്‍ മണിക്ക് പകരം മറ്റേതെങ്കിലും പ്രമുഖ നടനാണ് കേസില്‍ കുടുങ്ങിയതെങ്കില്‍ മണിയോടുള്ളതിനേക്കാള്‍ മൃദുവായ സമീപനമാകും പോലീസില്‍ നിന്നുണ്ടാവുകയെന്ന പ്രസ്താവനയാണ് സെന്‍കുമാര്‍ നടത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kalabhavan Mani, Senkumar, High Court, Case, Inspection, Forest case. 

Post a Comment