Follow KVARTHA on Google news Follow Us!
ad

പൊതുമരാമത്ത് വകുപ്പിനെതിരെ സമര്‍പിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍: ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍

പൊതുമരാമത്ത് വകുപ്പിനെതിരെ ലോകായുക്തയില്‍ കെ ബി ഗണേഷ് കുമാര്‍Thiruvananthapuram, Ganesh Kumar, MLA, Lokayuktha, Court, Minister, V. K Ibrahim Kunju, Kerala,
തിരുവനന്തപുരം: (www.kvartha.com 29/03/2015) പൊതുമരാമത്ത് വകുപ്പിനെതിരെ ലോകായുക്തയില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ സമര്‍പ്പിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റേയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരം അന്വേഷിക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. 1983ല്‍ വെറും തോട്ടക്കാരനായിരുന്ന മന്ത്രി ഇബ്രാഹിം കുഞ്ഞിന് രാഷ്ട്രീയം മാത്രമായിരുന്നു തൊഴില്‍.

അങ്ങനെയുള്ള മന്ത്രിക്ക്  കോടികളുടെ സമ്പാദ്യം എങ്ങനെ ഉണ്ടായെന്ന കാര്യം  അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിനെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ തെളിവ് നല്‍കാന്‍ ലോകായുക്തയില്‍ എത്തിയപ്പോഴാണ് ഗണേഷ് കുമാര്‍ മന്ത്രിക്കെതിരെ മൊഴി നല്‍കിയത്.

മന്ത്രിയുടെ കുടുംബാംഗങ്ങള്‍ വിദേശത്ത് ജോലി ചെയ്യുന്നില്ല. ഈ അവസ്ഥയിലും അദ്ദേഹം കോടികളുടെ സമ്പാദ്യത്തിന് ഉടമയായത്  എങ്ങനെയെന്ന കാര്യത്തില്‍  ദുരൂഹതയുണ്ടെന്നും ഗണേഷ് പറഞ്ഞു. താന്‍ നല്‍കുന്ന തെളിവുകള്‍ക്ക് തന്റെ മാനത്തിന്റേയും ജീവിതത്തിന്റേയും വിലയാണുള്ളതെന്ന് പറഞ്ഞ ഗണേഷ്,  കോടതി മുറിയില്‍ വികാരധീനനായി. വയനാട്ടിലെ ഒരു റോഡിന്റെ നിര്‍മാണത്തിന് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയാണ് നടന്നത്. മീറ്ററിന് 2,297 രൂപയ്ക്കുള്ള കരാര്‍ നല്‍കിയത് 6,060 രൂപയ്ക്കാണ്. ഇതിലൂടെ 10 കോടിയുടെ അഴിമതിയാണ് നടന്നതെന്നും ഗണേശ് ആരോപിക്കുന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ നജിമുദ്ദീന്‍, റാഫ,അബ്ദുല്‍ റഹീം എന്നിവര്‍ക്കെതിരെ ആദായ നികുതി നിയമപ്രകാരം അന്വേഷണം നടത്തണമെന്നും ഗണേഷ് കോടതിയില്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഗണേഷ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി.  ശക്തമായ തെളിവുകളാണ് താന്‍ ലോകായുക്തയ്ക്ക് കൈമാറിയതെന്നും അത് കോടതിക്ക് ബോധ്യപ്പെട്ടു വരുന്നതായും അദ്ദേഹം പറഞ്ഞു. ഈ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറും. കൈവശമുള്ള തെളിവുകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. മറ്റു രാഷ്ട്രീയക്കാരെപ്പോലെ തന്റെ കൈയില്‍ തെളിവുണ്ടെന്ന് വെറുതെ വിളിച്ചു കൂവുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Thiruvananthapuram, Ganesh Kumar, MLA, Lokayuktha, Court, Minister, V. K Ibrahim Kunju,

മന്ത്രിക്കെതിരായ തെളിവുകള്‍ നല്‍കിയതിനാല്‍ തന്റെ മാനവും ജീവനും അപകടത്തില്‍
ആയേക്കാമെന്നും എന്നാല്‍ പോലീസ് സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും ഗണേഷ് പറഞ്ഞു. കേരളം അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥതലത്തിലാണ് വന്‍തോതില്‍ അഴിമതി വ്യാപിച്ചിരിക്കുന്നത്. അഴിമതിക്കെതിരെ രണ്ടും കല്‍പിച്ചുള്ള പോരാട്ടമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഐ.എന്‍.എല്‍ വിട്ടവരെ ഒരുമിപ്പിച്ച് നിര്‍ത്തി എല്‍.ഡി.എഫില്‍ കക്ഷിയാകാന്‍ പി.ടി.എ റഹീം പക്ഷത്തിന്റെ രഹസ്യ യോഗം

Keywords: Thiruvananthapuram, Ganesh Kumar, MLA, Lokayuktha, Court, Minister, V. K Ibrahim Kunju, Kerala.

Post a Comment