Follow KVARTHA on Google news Follow Us!
ad

ഫ്രാന്‍സില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിച്ചു: നിരോധനത്തിനെതിരെ വേശ്യകള്‍ രംഗത്ത്

ഫ്രാന്‍സില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും ശരീരഭാഗങ്ങള്‍ പുറത്തു കാണുന്നതരത്തിലുള്ള Paris, Allegation, World,
പാരീസ്: (www.kvartha.com 30.03.2015) ഫ്രാന്‍സില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും ശരീരഭാഗങ്ങള്‍ പുറത്തു കാണുന്നതരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും നിരോധനം. പാരീസിലെ റു സെന്റ് ഡെനിസ്, പിഗല്ലേ ജില്ലകളിലെ തെരുവകളില്‍ വേശ്യകള്‍ അശ്ലീല രീതിയില്‍ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്നത് ഇല്ലാതാക്കാണ് പുതിയ നിയമ പരിഷ്‌കരണം കൊണ്ടുവരുന്നത്. പുതിയ നിയമം വരുന്നതോടെ വേശ്യകള്‍ റോഡരുകിലും മറ്റും ശരീരാവയവങ്ങള്‍ കാട്ടി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് ഇല്ലാതാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ശരീരഭാഗങ്ങള്‍ കാണുന്ന വിധം വസ്ത്രം ധരിക്കുന്നവരെ ജയിലിലടുക്കുന്ന ആര്‍ട്ടിക്കിള്‍ 225 പരിഷ്‌കാരമാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി നടപ്പാക്കിയിരിക്കുന്നത്. അതേസമയം, സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വേശ്യകള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈ കടത്തുന്നുവെന്നാണ് വേശ്യകളുടെ ആരോപണം. നിയമ പരിഷ്‌കാരം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

France to make 'looking like a prostitute' illegal - forcing hookers to wear jeans and ഫ്രാന്‍സില്‍ വേശ്യാലയം നിയമ വിധേയമാക്കണമെന്നാണ് ഭൂരിഭാഗം ഫ്രഞ്ചുകാരുടെയും അഭിപ്രായം. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നതിനോട് മിക്കവരും എതിര്‍പ്പ് പ്രകടമാക്കുന്നുണ്ട്. പത്തില്‍ ആറ് ഫ്രഞ്ചുകാരും സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിക്കുന്നുണ്ട്.  ഫ്രാന്‍സില്‍ ഇപ്പോള്‍  20,000ത്തോളം വേശ്യകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ പേര്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഐ.എന്‍.എല്‍ വിട്ടവരെ ഒരുമിപ്പിച്ച് നിര്‍ത്തി എല്‍.ഡി.എഫില്‍ കക്ഷിയാകാന്‍ പി.ടി.എ റഹീം പക്ഷത്തിന്റെ രഹസ്യ യോഗം
Keywords: France to make 'looking like a prostitute' illegal - forcing hookers to wear jeans and trainers, Paris, Allegation, World.

Post a Comment