Follow KVARTHA on Google news Follow Us!
ad

ചന്ദ്രബോസ് വധം: ജോര്‍ജിന്റെ പക്കലുള്ള തെളിവുകള്‍ പുറത്ത്

ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍Thiruvananthapuram, P.C George, Allegation, Chief Minister, Oommen Chandy, Ramesh Chennithala, Kerala,
തിരുവനന്തപുരം: (www.kvartha.com 06.03.2015) ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിനെ ഡിജിപി വഴിവിട്ട് സഹായിച്ചുവെന്നതിന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നല്‍കിയ തെളിവുകള്‍ പുറത്ത്. കേസ് അട്ടിമറിക്കാന്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിനുവേണ്ടി മുന്‍ ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തി ഇടപെട്ടു എന്ന ആരോപണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ തെളിവുകളാണ് പുറത്തായത്.

നേരത്തെ നിസാമിനെ കേസില്‍ നിന്നൊഴിവാക്കാന്‍ ഡിജിപി ശ്രമിച്ചുവെന്ന ജോര്‍ജിന്റെ ആരോപണത്തിന് ഡിജിപിയെ വിശ്വാസമാണെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. ഇതിന് മറുപടിയായി ഡിജിപിക്കെതിരെ ഉള്ള തെളിവുകള്‍ കൊടുത്താല്‍ ചെന്നിത്തല വാപൊളിച്ചുനില്‍ക്കുമെന്ന് ജോര്‍ജ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ജോര്‍ജ് മുഖ്യമന്ത്രിക്ക്  തെളിവുകളടങ്ങിയ സി ഡി കൈമാറിയിരുന്നു. അതാണ് ഇപ്പോള്‍ ചോര്‍ന്നത്.

കേസിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കത്തും 40 മിനിറ്റ് ദൈര്‍ഘ്യമുള്ള സിഡിയുമാണു പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്കു കൈമാറിയത്. കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി സ്വാമി (ബാലസുബ്രഹ്മണ്യം) സിറ്റി പോലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിനോട് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തിയെക്കൊണ്ട് സംസാരിപ്പിച്ചു. ഇതിന്റെ ശബ്ദരേഖയടങ്ങിയ സിഡി ഇതിനൊപ്പം സമര്‍പ്പിക്കുകയാണെന്നാണു മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പി.സി. ജോര്‍ജ് പറയുന്നത്.

നിസാമിനെ രക്ഷിക്കണമെന്ന ഡിജിപിയുടെ താത്പര്യം കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനോടു പറയുകയായിരുന്നു.  ശാസനയുടെ സ്വരത്തിലാണ്  കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനോടു സംസാരിച്ചത്. ഡിജിപിയുടെ മറ്റ് ഇടപാടുകള്‍ക്കും തെളിവുണ്ടെന്നു കത്തില്‍ പരാമര്‍ശമുണ്ട്. അഞ്ചു പേജുള്ള കത്താണു പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്കു നല്‍കിയത്.

Former DGP intervened on behalf of DGP: P C Georgeഅതേസമയം ഒരു സാമൂഹ്യ വിരുദ്ധനുമായും തനിക്ക് ബന്ധമില്ലെന്നാണ്  കൃഷ്ണമൂര്‍ത്തി പ്രതികരിച്ചത്.
ക്രിമിനലുകളുമായി ബന്ധപ്പെടുന്ന ആളല്ല താനെന്നും കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു. നിസാമിനുവേണ്ടി താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും തന്റെ മൊബൈല്‍ ഫോണ്‍ ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സസ്‌പെന്‍ഷനെക്കുറിച്ചു പറയാന്‍ ജേക്കബ് ജോര്‍ജ് വിളിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Thiruvananthapuram, P.C George, Allegation, Chief Minister, Oommen Chandy, Ramesh Chennithala, Kerala.

Post a Comment